SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വളര്‍ച്ചാ പ്രതീക്ഷയില്‍ ഓഹരികള്‍
January 30, 2018, 6:10 am
hari

കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7-7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന സാമ്പത്തിക സര്‍വേ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 232.81 പോയിന്‍റിന്‍റെ നേട്ടവുമായി 36,283.25-ലും നിഫ്റ്റി 60.75 പോയിന്‍റിന്‍റെ നേട്ടവുമായി 11,130.40-ലുമെത്തി പുതിയ റെക്കോഡിട്ടു.
വ്യാപാരത്തിനിടെ, സെന്‍സെക്സ് 36,443.98 വരെയും നിഫ്റ്റി 11,171.55 വരെയും കുതിച്ചുയര്‍ന്നു. ഇതു രണ്ടും വ്യാപാരത്തിനിടയിലെ റെക്കോര്‍ഡാണ്.
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതും യുറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചതും ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു. 
ആറു ദിവസം തുടര്‍ച്ചയായി റെക്കോഡുകള്‍ ഭേദിച്ച്‌ മുന്നേറിയ ഓഹരി സൂചികകള്‍ വ്യാഴാഴ്ചയാണ് നേരിയ നഷ്ടം രേഖപ്പെടുത്തിയത്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് വെള്ളിയാഴ്ച അവധിയായിരുന്നു.
വാഹനം, മൂലധന സാമഗ്രി മേഖലകളിലെ ഓഹരികള്‍ തിങ്കളാഴ്ച കരുത്തു കാണിച്ചു. സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ മാരുതി സുസുക്കിയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. മാരുതിയുടെ ഓഹരി വില 3.85 ശതമാനം ഉയര്‍ന്ന് 9,634.50 രൂപയിലെത്തി. മൂന്നാം പാദത്തില്‍ കമ്പനി മെച്ചപ്പെട്ട പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ഓഹരിവില കൂടാന്‍ സഹായിച്ചത്. 
എച്ച്.ഡി.എഫ്.സി.,ടി.സി.എസ്., കൊട്ടക്‌ മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നിവയുടെ ഓഹരിവിലയും കാര്യമായി മുന്നേറി. അതേസമയം, ഡോ. റെഡ്ഡീസിന്‍റെ ഓഹരിവില 5.92 ശതമാനം ഇടിഞ്ഞു. ഭാരതി എയര്‍ടെല്‍, ഐ.ടി.സി., യെസ് ബാങ്ക് എന്നിവയ്ക്കും നഷ്ടമുണ്ടായി.

 
 

OTHER NEWS FROM THIS SECTION


more news