![]() |
![]() |
|
അണക്കെട്ട് സുരക്ഷ : കേരളത്തിന് 515 കോടി
January 24, 2018, 11:24 pm
hari
തിരുവനന്തപുരം: അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പുനരുദ്ധാരണത്തിനും കേരളത്തിന്റെ പദ്ധതി 515 കോടിരൂപയായിപുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ജല വിഭവസഹമന്ത്രി അര്ജുന് റാംമെഘ് വാള് . 280 കോടി മുടക്കി കേരളത്തിലെ 53 അണക്കെട്ടുകള്‍ നവീക്കരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
ലോക ബാങ്ക് സഹായത്തോടെ ഡാം റിഹാബിലിറ്റെഷന്‍ ആന്‍ഡ് ഇപ്രൂവ്മെന്റ് പദ്ദതിയുടെ (ഡ്രിപ്) ഒന്നാം ഘട്ടത്തില്‍ കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 223 അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പുനരുദ്ധാരണത്തിനും 3,466 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടം 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കും. 9,000 കോടി രൂപയുടെ പദ്ധതിയില്‍ ചേരാന്‍ പതിനാറു സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ അയ്യായ്യിരത്തിലധികം അണക്കെട്ടുകളില്‍ 80 ശതമാനവും സുരക്ഷാ ഭിക്ഷണിയിലാണെന്ന് മന്ത്രി പറഞ്ഞു. ഇവയെല്ലാം 25 വര്‍ഷം മുമ്പ് നിര്മ്മിച്ഛവയാണ്. നിലവിലെ മാണദാന്ടങ്ങള് പ്രകാരം പലതും സുരക്ഷിതമല്ല. സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടികള്‍ കൈകൊണ്ട് വരികയാണ്.
എല്ലാ അണക്കെട്ടുകളിലും കുടി 289 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ ജലമാണ് ഉള്ളത്. 690 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ ജലം വരെ സംഭരിക്കാനുള്ള ശേഷിയുണ്ട്.
കേരളത്തിലെ അണക്കെട്ടുകളുടെ സുരക്ഷാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ 2020 തോടെ പുര്‍ത്തിയാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസും അറിയിച്ചു. മുലത്തറ, തെന്മല, നെയ്യാര്‍ മുതലായ അണക്കെട്ടുകള്‍ ഡ്രിപ്പ് പദ്ധതിക്ക് കിഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുത മന്ത്രി എം എം മണിയും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
|
||
![]() |
![]() |