SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ധീരജവാന് ജന്മനാട്ടില്‍ അന്ത്യനിദ്ര
January 22, 2018, 10:26 pm
hari

മാവേലിക്കര : ജമ്മുകാശ്മീരിലെ സാംബയില്‍  പാക്‌ പട്ടാളത്തിന്‍റെ വെടിയെറ്റ് വീരമൃത്യു  വരിച്ച ബിഎസ്എഫ് ജവാന്‍ മാവേലിക്കര പുന്നമുട്  തോപ്പില്‍ സാം എബ്രഹാമിന്‍റെ മൃതുദേഹം  ഔദ്യോഗിക  ബഹുമതികളോടെ സംസ്കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് പുന്നമുട് സെന്‍റ ഗ്രിഗോറിയോസ് പള്ളിയിലായിരുന്നു സംസ്ക്കാരം. സാം പഠിച്ച മാവേലിക്കര  ബിഎച്ച്  ഹയര്‍സെക്കന്‍ഡറി  സ്കൂളില്‍  രാവിലെ 9.30ന് പൊതുദര്‍ശനത്തിന്  വച്ചു. 
അന്തിമോപചാരമര്‍പ്പിക്കാന്‍  സ്കൂള്‍ വിദ്യാര്‍ഥികളും  അദ്ധ്യാപകരുമടക്കം നിരവധിയാളുകളെത്തി.  തുടര്‍ന്ന്‍ 11 മണിയോടുകൂടി പ്രത്യേകം തയ്യാറാക്കിയ  വാഹനത്തില്‍ വിലാപയാത്രയായി ഭൌതിക ശരീരം  പുന്നമൂട്ടിലെ  സാമിന്‍റെ തോപ്പില്‍ വീട്ടില്‍ എത്തിച്ചു. ആയിരക്കണക്കിനാളുകളാണ് റോഡിന്‍റെ ഇരുവശങ്ങളി ലുമായി  നിന്ന് ധീരജവാന് പുഷ്പവൃഷ്ടി നടത്തിയും 'ഭാരത്  മാതാ  കീ  ജയ്‌' വിളിച്ചും  അന്തിമോപചാരമര്‍പ്പിച്ചത്. 
വീട്ടിലെത്തിച്ച മൃതദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സാമുഹ്യ- രാഷ്ട്രിയ-സംഘടനാ നേതാക്കളുമെത്തി. ഒരു മണിയോടെ ഭവന ശുശ്രുഷയ്ക്ക് ശേഷം വിലാപയാത്രയായി  പുന്നമുട്  സെന്‍റ ഗ്രിഗോറിയോസ് പള്ളിയില്‍ എത്തിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ്  ദ്വിതീയന്‍ കത്തോലിക്ക ബാവ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന്‍ കേന്ദ്ര  സേനയുടെയും സംസ്ഥാന പോലിസിന്‍റെയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയായിരുന്നു ധീരജവാന് വിട. 
രാജ്യസഭാ  ഉപാധ്യക്ഷന്‍  പ്രൊഫ.  പി ജെ കുര്യന്‍, എം പി മാരായ സുരേഷ്‌ ഗോപി, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്‌, സംസ്ഥാന മന്ത്രിമാരായ കടന്നപ്പള്ളി  രാമചന്ദ്രന്‍, പി തിലോത്തമന്‍, എംഎല്‍എ , ആര്‍ രാജേഷ്‌, ദേവസ്വം  ബോര്‍ഡ്‌ മെമ്പര്‍ കെ. രാഘവന്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ജെ ആര്‍ പത്മകുമാര്‍, ബിജെപി  ന്യൂനപക്ഷ മോര്‍ച്ചാ ദേശിയ സെക്രട്ടറി റ്റി. ഒ നൌഷാദ്, ബിജെപി സാംസ്ക്കാരിക സെല്‍ കനവീനര്‍ ഗോപന്‍ ചെന്നിത്തല, ബിജെപി  ജില്ല സെക്രട്ടറി ഡി. അശ്വനിദേവ്, നഗരസഭാ ചെയര്‍പെഴ്സണ്‍     ലീല അഭിലാഷ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയ പ്രമുഖര്‍  അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

 
 

OTHER NEWS FROM THIS SECTION


more news