SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച്‌ ഒന്നു മുതല്‍
January 18, 2018, 9:43 pm
hari

തൃശൂര്‍ : പതിമുന്നാമത്  ഇന്റര്‍നാഷണല്‍  ഫിലിം ഫെസ്റ്റിവല്‍  ഓഫ് തൃശ്ശൂര്‍ (ഐ.എഫ്.എഫ്.ടി) മാര്‍ച്ച്‌ ഒന്നു മുതല്‍ ഏഴു വരെ നടക്കും. കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി  ഫെഡറേഷന്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ്, ഡയറക്ടറേറ്റ്  ഓഫ് ഫിലിം ഫെസ്റ്റിവല്‍ എന്നിവരുടെ സഹകരണത്തോടെയാണ്  മേള നടക്കുന്നത്. 
തൃശ്ശൂര്‍  ചലച്ചിത്ര കേന്ദ്രത്തിന്‍റെ  നേതൃത്വത്തില്‍ മുപ്പതോളം സാംസ്ക്കാരിക സംഘടനകള്‍ ചലച്ചിത്രോത്സവത്തിന്‍റെ  സംഘാടകരാകും. തൃശ്ശൂര്‍  കൈരളി, ശ്രീ തീയേറ്ററുകള്‍, ബാനര്‍ജി  ഓഡിറ്റോറിയം, സെന്റെര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്  എന്നിവയുള്‍പ്പെടെ ഒമ്പത് കേന്ദ്രങ്ങളിലായാണ് ചലച്ചിത്രോത്സവം  അരങ്ങേറുക. ഗോവ, തിരുവനന്തപുരം അന്താരാഷ്ട്ര  ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും പുരസ്ക്കാരം ലഭിച്ചതുമായ 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 
ഗ്ലോബല്‍ സിനിമ, ഇന്ത്യന്‍ പനോരമ, സമകാലീന മലയാള സിനിമ, കണ്‍ട്രി ഫോക്കസ്, ഇന്ത്യന്‍ ഫോക്കസ്, ഹ്രസ്വ -ഡോക്യുമെന്റ്രികള്‍, തുടങ്ങിയ വിഭാഗങ്ങളിലായി   80 ലേറെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മലയാള സിനിമയുടെ  നവതിയുടെ ഭാഗമായി വിവിധ കാലഘട്ടത്തിലെ ഒമ്പത് സിനിമകളുടെ പ്രദര്‍ശനവുമുണ്ടാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
ഡെലിഗേറ്റ് പാസുകള്‍ സ്വരാജ് ഐ.എഫ്.എഫ്.ടി ഓഫീസ്, ബാനര്‍ജി ക്ലബ്‌, സെന്റ്റര്‍  ഫോര്‍ മീഡിയ  സ്റ്റഡീസ്  എന്നിവിടങ്ങളില്‍ നിന്നും  www.ifft.in എന്ന വെബ്സൈറ്റില്‍  നിന്നും ലഭ്യമാണ്.  ഫോണ്‍ : 9496168654, 9446413914.
ഐ.എഫ്.എഫ്.ടി രക്ഷാധികാരി ജോസ് ആലുക്ക, എക്സി. ഡയറക്ടര്‍ ചെറിയാന്‍ ജോസഫ്. വൈസ് ചെയര്‍മാന്‍ ജോഫി ജോസ്, ഫെസ്റിവല്‍ ഡയറക്ടറേറ്റ് അംഗം ഡോ. അരവിന്ദന്‍ വല്ലച്ചിറ, പോള്‍ ജോസ് കാട്ടൂക്കാരന്‍  എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.