SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് കരുതുന്നു : ജ. കുര്യന്‍ ജോസഫ്
January 14, 2018, 1:04 am
hari

കൊച്ചി: നിതിയുടെ ഭാവിയെ കരുതിയാണ്  പരസ്യ  പ്രതികരണം നടത്തിയതെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് നിതിയുടെ പക്ഷത്ത് എക്കാലവും നില്‍ക്കും. ജനങ്ങള്‍ക്ക് ജൂഡിഷ്യറിയിലുള്ള  വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായാതായി  കരുതുന്നു.  രാഷ്ട്രപതിക്  വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് സംഭവങ്ങള്‍ ജനങ്ങളെ  അറിയിക്കുക എന്ന  ലക്ഷ്യത്തോടെ മാധ്യമ ങ്ങളെ  കണ്ടത്. ആരോപണം വ്യക്തിപരമല്ലെന്നും ജസ്റ്റിസ് പറഞ്ഞു. 
പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാകും. പ്രശ്നങ്ങള്‍ ജൂഡിഷ്യറിക്ക് പരിഹരിക്കാനാവും. ചീഫ്ജസ്റ്റിസ്  ദീപക് മിശ്രയെ മാറ്റുകയല്ല ലക്ഷ്യം. ഇതില്‍ വ്യക്തിപരമായി യാതൊന്നുമില്ല. സുപ്രിംകോടതിയുടെ  നടപടി ക്രമങ്ങളില്‍ സുതാര്യത വേണമെന്നാണ് തങ്ങളുടെ ആവശ്യമേന്നും അദ്ദേഹം  പറഞ്ഞു. സുപ്രിംകോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്ന് ആരോപിച്ച്  കുര്യന്‍ ജോസഫ് ഉള്‍പ്പെടെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം ചീഫ്ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. 
കാക്കനാട്ട് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്ക്  ഉയര്‍ത്തപ്പെട്ടതിന്‍റെ  രജതജൂബിലി  സമ്മേളനത്തില്‍  പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.