SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കുമ്മനം നയിക്കുന്ന വികാസ് യാത്ര 16ന് തുടങ്ങും
January 14, 2018, 1:01 am
hari

തിരുവനന്തപുരം : ജനുവരി 16 മുതല്‍ മാര്‍ച്ച്‌ 15 വരെ ബിജെപി  സംസ്ഥാന  അധ്യക്ഷന്‍ 14 ജില്ലകളിലും വികാസ് യാത്ര നടത്തുമെന്ന് ബിജെപി  സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ബിജെപി  സംസ്ഥാന നേത്ര്യുയോഗ തീരുമാനങ്ങള്‍  വിശദീകരിക്കുകയായിരുന്നു  അദ്ദേഹം. ജനരക്ഷായാത്രയ്ക്ക് കിട്ടിയ അത്ഭുതപുര്‍വ്വമായ പിന്തുണ സംഘടനാതലത്തില്‍ പ്രയോജനപ്പെടുത്താനാണ് യാത്ര. 16ന് തൃശ്ശൂരില്‍ തുടങ്ങുന്ന പര്യടനം മാര്‍ച്ച്‌ 15ന്  കോട്ടയത്ത് സമാപിക്കും. 
ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുമായി കുമ്മനം ആശയവിനിമയം  നടത്തും. ജില്ലകളില്‍ ഇരുപതോളം യോഗങ്ങളില്‍ അദ്ദേഹം  പങ്കെടുക്കും. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്‍റെ മാതൃകയിലാണ്  സംസ്ഥാന അധ്യക്ഷന്‍റെ  പര്യടനവും. 
ലോക കേരള സഭ തട്ടിപ്പാണെന്ന് യോഗം വിലയിരുത്തി. കേരളത്തിന്‍റെ വികസനത്തിനായി ഒരു  പദ്ധതിയും ആവിഷ്കരിച്ച്  അവതരിപ്പിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചില്ല. കേന്ദ്രം അനുവദിച്ച  ആയിരക്കണക്കിന്  കോടി രൂപ  സംസ്ഥാനം പാഴാക്കുകയാണ്. 

 
 

OTHER NEWS FROM THIS SECTION


more news