SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അയ്യപ്പഭക്തനെ പോലിസ് തല്ലിചതച്ചു
January 14, 2018, 12:59 am
hari

ആര്‍പ്പുക്കര  (കോട്ടയം) : തമിഴ്നാട്  സെദേശി അയ്യപ്പ ഭക്തനെ പോലിസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മനംനൊന്ത് കഴുത്ത് മുറിച്ച്   ആത്മഹത്യയ്ക്ക് ശ്രമിച്ച ഭക്തനെ മാനസിക രോഗിയെന്നു മുദ്രകുത്തി പോലിസ് ആശുപത്രിയിലാക്കി. കഴിഞ്ഞ എട്ടിന് പമ്പ പോളിസിന്റെതാണ്  നടപടി. ചെന്നൈ  44, മക്രാംപെട്ട്, പെരിയാര്‍ നഗറില്‍ സ്ട്രീറ്റ് നമ്പര്‍ 11/58 ല്‍ താമസക്കാരനായ മണിവര്‍ണ്ണന് (42) ആണ് പോലീസിന്‍റെ ക്രുര മര്‍ദ്ദനമെറ്റത്. 
35 അംഗ സംഘതോടോപ്പമാണ് മണിവര്‍ണ്ണന്‍ ദശനത്തിനെത്തിയത്. പമ്പയില്‍ വച്ച് സംഘം മലകയറിപ്പോയപ്പോള്‍  മണിവര്‍ണ്ണന് കൂട്ടം തെറ്റി. പമ്പയിലെ മൈക്ക്  അനോന്‍സ്മെന്റ് സെന്ററില്‍ ചെന്ന തന്നോടൊപ്പം വന്നവരെക്കുറിച്ച് അറിയിച്ചു.  ഇക്കാര്യം അനോണ്സ്  ചെയ്തു. പമ്പ പോലിസ് സ്റ്റേഷനിലെത്തി പരാതിയും  നല്‍കി. 
കൂട്ടം തെട്ടിയത്തിലുള്ള വിഷമത്തില്‍ പമ്പയില്‍ നിന്നിരുന്ന മണിവര്‍ണ്ണനെ മോഷ്ടാവ്  എന്ന്‍ ആരോപിച്ച് പോലിസ് സ്റ്റേഷനില്‍ എത്തിച്ച്  ചോദ്യം ചെയ്തു. മോഷ്ടാവല്ലെന്നും കൂട്ടം തെറ്റിയ വിവരം പരാതിപ്പെട്ടിടുണ്ടെന്നും പറഞ്ഞങ്കിലും  പത്തോളം പോലീസുകാര്‍ ചേര്‍ന്ന്‍ മര്‍ദ്ദിച്ചു .  ഷര്‍ട്ട് വലിച്ചുകിറി. 9500 രൂപ കൊള്ളയടിച്ചു. 12,000 രൂപ വില വരുന്ന വെള്ളികെട്ടിയ രുദ്രാക്ഷ മല വലിച്ചു പൊട്ടിച്ചു. മനംനൊന്ത്  മണിവര്‍ണ്ണന്‍  പോലിസ് സ്റ്റേഷനില്‍ വച്ച് മൂര്‍ച്ചയേറിയ ബ്ലൈഡ്  പോലുള്ള വസ്തു കൊണ്ട് കഴുത്തറുത്തു. 
ഇതോടെ മാനസിക  രോഗിയെന്ന്  പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. 65,000 രൂപ കെട്ടിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍  അവിടെ നിന്നും കോട്ടയം മെഡിക്കല്‍  കോളേജില്‍ എത്തിച്ച്  പോലീസുകാര്‍ സ്ഥലം വിട്ടു. ഓപ്പറേഷന് വിധേയനാകിയ ഇയാള്‍ക്ക് കഴുത്തില്‍ 47 തുന്നല്‍ ആവശ്യമായി വന്നു. മണിവര്‍ണ്ണന് ഇപ്പോള്‍ തുണയായിട്ടുള്ളത്  സേവാ ഭാരതിയാണ്. 

 
 

OTHER NEWS FROM THIS SECTION


more news