SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മകരവിളക്ക് ഇന്ന്‍ ; സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം
January 13, 2018, 11:51 pm
hari

ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി സന്നിധാനം ഒരുങ്ങി. ഇന്ന്‍  വൈകിട്ട് അയ്യപ്പ സ്വാമിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. പൊന്നമ്പലമേട്ടില്‍ മിന്നിമറയുന്ന മകരജ്യോതിയും മാനത്ത് തെളിയുന്ന മകരനക്ഷത്രവും കാണാന്‍ ഭക്തലക്ഷങ്ങളാണ്  സന്നിധാനത്തും പരിസരത്തും വിരിവച്ച് കാത്തിരിക്കുന്നത്. തീര്‍ഥാടകരേക്കൊണ്ട്  നിറഞ്ഞിരിക്കുകയാണ് പുങ്കാവനം.
വെള്ളിയാഴ്ച പന്തളത്തു നിന്ന് പുറപെട്ട തിരുവാഭരണഘോഷയാത്ര ഇന്ന്‍   വൈകിട്ട് നാലരയോടെ ശരംകുത്തിയിലെത്തും. വാദ്യമേളങ്ങളുടേയും  കര്‍പ്പുരാഴിയുടേയും  ശരണാരവങ്ങളുടെയും  അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാം  പടി കടന്ന്‍ കൊടി മരച്ചുവട്ടില്‍ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ എതിരേല്‍ക്കും. 
ഇവിടെ നിന്ന് തന്ത്രി  കണ്ടര് മഹേഷ്‌ മോഹനരര് , മേല്‍ശാന്തി എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന്‍ ശ്രീകൊവിലിനുള്ളിലെക്ക്  കൊണ്ടു  പോയി തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന . ഈ സമയം കിഴക്കേ ചക്രവാളത്തില്‍ മകര നക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകര ജ്യോതിയും ദൃശ്യമാകും.
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായി. ചതുര്‍ശുദ്ധി, ധാര, പഞ്ചകം , ഗവ്യം, എന്നിവ നടന്നു.  ഇന്ന്‍  രാവിലെ  10 വരെ നെയ്യഭിഷേകം  ഉണ്ടാകും.  അതിനു ശേഷം ശ്രീകോവിലും തിരുമുറ്റവും  കഴുകി  വൃത്തിയാക്കും. ഉച്ചയ്ക്ക് 12ന് പുജകള്‍ ആരംഭിക്കും.  ആദ്യം 25 കലശാഭിഷേകത്തോടെ ഉച്ച പൂജ, ഉച്ചയ്ക്ക് 1.47 നാണ് മകര സംക്രമ പൂജ. സംക്രമപൂജയ്ക് കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദുതന്‍ വശം കൊണ്ടു വരുന്ന നെയ്യുപയോഗിച്ചാണ്  അഭിഷേകം. ഉച്ചപൂജ കഴിഞ്ഞു നട അടച്ചാല്‍  തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കുന്നതുവരെ ആരെയും പതിനെട്ടാം പടി കയറാന്‍ അനുവദിക്കില്ല.