SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചെന്നിത്തലയുടെ തൊലിയുരിച്ചു ഹാഷ് ടാഹില്‍ വൈറലായി ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്‌
January 13, 2018, 11:50 pm
hari

തിരുവനന്തപുരം : സോഷ്യല്‍ മീഡിയയില്‍ വൈറലായി  ജസ്റ്റിസ്  ഫോര്‍ ശ്രീജിത്തിന്‍റെ ഹാഷ് ടാഗ്. ശ്രീജിത്തിന്‍റെ സമരത്തിന് എക്യടര്‍ദ്യം  പ്രഖ്യാപിച്ച് ലക്ഷക്കണക്കിന്‌ പേരാണ് ഹാഷ് ടാഗില്‍ അനിചെര്‍ന്നത്. ഇന്ന്‍ സെക്രട്ടറിയേറ്റില്‍ സംഘടിപ്പിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉണ്ടായി. ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ  നേതാവ് രമേശ്‌ ചെന്നിത്തലയുടെ തോലിയുരിച്ചുള്ള സുഹൃത്തുക്കളുടെ പ്രതികരണത്തിന്‍റെ  വീഡിയോദൃശ്യം  ഇതിനോടകം സാമുഹ്യ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന്‌ പേര്‍ കണ്ടു കഴിഞ്ഞു. 
സിനിമാ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രിയ രംഗങ്ങളിലുള്ളവര്‍ ശ്രീജിത്തിന്  പിന്തുണയുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തു വന്നു. ഇന്ന്‍  10.30ന് ശ്രീജിത്തിന് എക്യടാര്‍ദ്യം  പ്രഖ്യാപിച്ച് സെക്രട്ടറിയെറ്റിന്  മുന്നില്‍ സ്വമേധയാ എത്തിച്ചേരാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായ ആഹ്വാനത്തിന് അനുകൂലമായി പ്രതികരിച്ചത് ലക്ഷങ്ങളാണ്.  നിരവധി പേര്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ചു എക്യടര്‍ദ്യം പ്രഖ്യാപ്പിച്ചതിനു പിന്നാലെ  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും എത്തി. എന്നാല്‍ ശ്രീജിത്തിന്‍റെ സുഹൃത്തുക്കള്‍ ചെന്നിത്തലയ്ക്ക് നേരെ പൊട്ടിത്തെറിച്ചു. രമേശും  തിരിച്ചു പ്രതികരിക്കുന്നത് മൊബൈലില്‍ പകര്‍ത്തി അപ് ലോഡ് ചെയ്തതോടെ നവസമൂഹമാധ്യമങ്ങളില്‍ വൈറലായി.  ഇതോടെ ഒരേ വിഷയത്തില്‍ വൈറലാകുന്ന മറ്റൊരു സംഭവമായി തീരുകയായിരുന്നു ചെന്നിത്തലയുടെ വിഡിയോ. 
ചെന്നിതല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ശ്രീജിത്തിന് നീതി നിഷേധിക്കപ്പെട്ടത്. അന്ന്‍ തങ്ങളും ശ്രീജിത്തിനോപ്പം നിരവധിതതവണ  ചെന്നിത്തലയെ കാണാന്‍ എത്തിയിരുന്നു. അന്നൊന്നും ഇല്ലാത്ത സ്നേഹം ഇപ്പോഴുണ്ടയതിന്‍റെ ആത്മാര്‍ഥത എന്തെന്ന് അറിയാമെന്ന് സുഹൃത്തുക്കള്‍  പറഞ്ഞു. അതേസമയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്‍റെ തൊലി ഉരിച്ചവര്‍ക്കെതിരെ ചെന്നിത്തല പൊട്ടിതെറിച്ചു. അനാവശ്യമായി  സംസാരിക്കേണ്ട ഇന്നു കയര്‍ത്ത ചെന്നിത്തലയോട് സുഹൃത്തുക്കള്‍ അല്ലാതെ മറ്റാരാണ്‌ ഇക്കാര്യങ്ങള്‍ പറയേണ്ടതെന്ന രിതിയില്‍ മറുഭാഗത്തു നിന്ന് ചോദ്യം വന്നു. നിരവധി തവണ പ്രതിരോധിക്കാന്‍  ശ്രമിച്ച ചെന്നിത്തല ഒടുവില്‍ മറുപടി പറയാന്‍ വാക്കുകളില്ലാതെ ഇളിഭ്യനായി  മടങ്ങുകയായിരുന്നു. 

 
 

OTHER NEWS FROM THIS SECTION


more news