SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കേന്ദ്ര പദ്ദതികള്‍ കേരളത്തിന്‍റെ പിഴവുമൂലം 6,000 കോടി നഷ്ടം
January 12, 2018, 12:30 am
hari

തിരുവനന്തപുരം : പദ്ധതികള്‍ നടപ്പാക്കുന്നതി വൈകിയതു കാരണം കേരളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പ്രധാന കേന്ദ്ര പദ്ധതികളുടെ ചെലവില്‍ 6097.57 കോടി രൂപയുടെ വര്‍ദ്ധന. 150 കോടി രൂപയില്‍ കുടുതല്‍ ചെലവുള്ള 21 കേന്ദ്രന്‍ പദ്ധതികളാണ്  കേരളത്തില്‍ നടപ്പാക്കുന്നത്. ഇതിന് 21,774.25 കോടി രൂപയാണ്  മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത്.   ഭുമി ഏറ്റെടുക്കലും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം പദ്ധതി നടപ്പിലാക്കുന്നത് വൈകിയപ്പോള്‍ പദ്ധതി ചെലവ് 27,872 കോടി രൂപയായി. 
കാലതാമസം മൂലം പദ്ധതി ചെലവ് കുടിയത് ഏഴ്  പദ്ധതികള്‍ക്കാണ്.  202.08 ശതമാനം തുകയാണ് കുടുതല്‍ ചെലവാകുക.  തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ (3231.90 കോടി), അങ്കമാലി - ശബരി  പാത  (2265.62 കോടി) വല്ലാര്‍പ്പാടം - കൊച്ചി കപ്പല്‍ശാല റെയില്‍ (164.16 കോടി) ചിങ്ങവനം -ചെങ്ങന്നൂര്‍  റെയില്‍ ഇരട്ടിപ്പിക്കല്‍ (151.13 കോടി), വെപ്പിന്‍  എല്‍എന്‍ജി (107.19 കോടി), ആലപ്പുഴ ബൈപ്പാസ്‌ (92.68 കോടി) കൊല്ലം ബൈപ്പാസ്‌  (8489 കോടി).
21 പദ്ധതികളില്‍ 7 എണ്ണം 1000 കോടിയില്‍ അധികം ചെലവു വരുന്നവയാണ്. 16,657.19 കോടി 22,154.71 കോടി ആയി. കോഴിക്കോട് ഹോസ്റ്റല്‍ (65മാസം) ദേശിയ പാത തൃശൂര്‍- വടക്കഞ്ചേരി ആറുവരി (64 മാസം )  കൊച്ചി മെട്രോ (29 മാസം) എസര്‍  ബില്ടിംഗ് (I25 മാസം) എല്‍എന്‍ജി ടെര്‍മിനല്‍ (17 മാസം) എന്നിവയാണ് കുടുതല്‍ കാലതാമസം വരുത്തിയ പദ്ധതികള്‍. 
കേരളത്തിലെ കേന്ദ്ര പദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്ര പദ്ധതിനിര്‍വഹണ മന്ത്രി സദാനന്ദ ഗൌഡ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ വിലയിരുത്തല്‍ യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുകയോ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തുകയോ ചെതിരുന്നു.  മുഖ്യ മന്ത്രി പിണറായി വിജയനെ കാണാന്‍ സദാനന്ദ ഗൌഡ താല്പര്യം പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുഖ്യ മന്ത്രി തിരിഞ്ഞു നോക്കിയില്ല. 

 
 

OTHER NEWS FROM THIS SECTION


more news