SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എരുമേലിപേട്ട തുള്ളല്‍ ഇന്ന്‍
January 10, 2018, 10:54 pm
hari

എരുമേലി : ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍  എരുമേലി പേട്ട തുള്ളല്‍ ഇന്ന്‍. അമ്പലപ്പുഴ , ആലങ്ങാട്, സംഘങ്ങളുടെ പേട്ടതുള്ളലില്‍ പങ്കാളിയാകാന്‍ ആയിരക്കണക്കിന്  അയ്യപ്പന്‍മാര്‍ എത്തിക്കഴിഞ്ഞു.  അയ്യപ്പന്‍റെ മാതൃസ്ഥാനിയരായി അമ്പലപ്പുഴ ദേശക്കാരും, പിതൃ സ്ഥാനിയരായി  ആലങ്ങാട്ദേശക്കാരും വാദ്യമേളങ്ങളോടെ ചുവടുകള്‍ വയ്ക്കും. 
അമ്പലപ്പുഴ  ശ്രീകൃഷണ  ഭാഗവാന്‍റെ  സാന്നിധ്യം അറിയിച്ച്  ഉച്ചയോടെ നീലാകാശത്ത് ശ്രീകൃഷണപ്പരുന്ത് , ആലങ്ങാട് ക്ഷേത്രത്തിന്‍റെ  ചൈതന്യമായി  ഉച്ചക്കഴിഞ്ഞു  നക്ഷത്രവും ദൃശ്യമാകുന്ന തോടെയാണ്‌ ഇരു സംഘങ്ങളുടെയും പേട്ട തുള്ളല്‍ തുടങ്ങുന്നത്.  അമ്പലപ്പുഴ  സംഘത്തിന്  സാമുഹ പെരിയോന്‍  കളത്തില്‍  ചന്ദ്രശേഖരന്‍  നായരും ആലങ്ങാട്  സംഘത്തിന്  അമ്പാട് വിജയ കുമാറും നേതൃത്വം  നല്‍കും. ഗജവീരന്മാരും വാദ്യമേളങ്ങളും ഈ ചരിത്ര നിമിഷത്തിന്  തിളകമേറും.