SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തിരുവനന്തപുരം - കാസര്‍ഗോഡ്‌ ആകാശ റെയില്‍ പരിഗണനയില്‍
January 9, 2018, 9:46 pm
hari

കോഴിക്കോട് : തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌  വരെ ആകാശ റെയില്‍പ്പാത നിര്‍മിക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് ദക്ഷിണ റെയില്‍വേ  ജനറല്‍ മാനേജര്‍ ആര്‍കെ കുല്‍ശേസ്ത്ര അറിയിച്ചു. 
പാലക്കാട്‌ -കോഴിക്കോട്  പാതയില്‍ സുരക്ഷാ പരിശോധനക്കെത്തിയ   കുല്‍ശേസ്ത്ര മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു. 
'ജനസാന്ദ്രത  കൂടിയ കേരളത്തില്‍ നഗോ ലൈന്‍ പാതയ്ക്കായി സ്ഥലമെറ്റെടുക്കല്‍  പ്രായോഗികമല്ല. അതുകൊണ്ടാണു നിലവിലുള്ള  പാതയ്ക്ക് മുകളിലായി രണ്ടു ലൈന്‍ പാത നിര്‍മ്മിക്കാനുള്ള സാധ്യത  പരിശോധിക്കുന്നത്  പ്രായോഗികവശങ്ങള്‍  പരിശോധിക്കാനായി  റയില്‍വേ സാങ്കേതിക  സമിതിയോട് ആവശ്യപ്പെട്ടിടുണ്ട്. റെയില്‍വേയും സംസ്ഥാനവും  സംയുക്തമായാവും  പദ്ധതി നടപ്പാക്കുക. 57,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് - കുല്‍ശേസ്ത്ര പറഞ്ഞു. 
 സുരക്ഷയ്ക്കാണ് റെയില്‍വേ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.   അതുകൊണ്ടാണ് നവികരണ ജോലികള്‍ കുടുതലായി നടക്കുന്നത്. ഇത് അവസാനിക്കുന്നതോടെ തീവണ്ടികളുടെ വൈകിയോടലിന് പരിഹാരമാകുമെന്നും കുല്‍ശേസ്ത്ര പറഞ്ഞു. 

 
 

OTHER NEWS FROM THIS SECTION


more news