SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കോടികളുടെ വിഗ്രഹ കവര്‍ച്ച അന്വേഷണം വിദേശത്തേക്ക്
January 4, 2018, 12:16 am
hari

മലപ്പുറം : വയനാട്ടിലെ ജൈന ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം  കവര്‍ന്ന കേസിന്‍റെ അന്വേഷണം വിദേശത്തേക്ക്. 2002  ഡിസംബര്‍  13 ന് നടന്ന സംഭവത്തിലെ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് പ്രധാന വിഗ്രഹങ്ങളുമായി കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടിയില്‍ അറസ്റ്റിലായിരുന്നു. 
കിഴിശ്ശേരി ആക്കപ്പറമ്പ്  മാരത്തില്‍ വീട്ടില്‍ മുഹമ്മദ്  (41) ആക്കപ്പറമ്പ്  പുളിയക്കൊട് വട്ടക്കണ്ടത്തില്‍ വീട്ടില്‍ സുകുമാരന്‍  ബാബു (45) കൊണ്ടോട്ടി മുടുവല്ലൂര്‍ ആക്കത്തോടി മുഹമ്മദാലി  (43) കൊണ്ടോട്ടി നീറാട്  ഇളക്കുത്ത് വീട്ടില്‍ ജൈസല്‍    (35) എന്നിവരാണ്‌ പിടിയിലായത്.  കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ  കൊണ്ടോട്ടി നീറാട്  സെദേശി ആബുബക്കര്‍  (45)  മറ്റ് കേസുകളില്‍ പ്രതിയായി ഇപ്പോള്‍ മാനന്തവാടി ജയിലിലാണ്. 
മോഹവിലയുള്ളതിനാല്‍ ചില രാജ്യാന്തര  പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുമായി സംഘം ബന്ധം പുലര്‍ത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട് . ഇതിന്‍റെ അടിസ്ഥാനത്തിലാണ്  അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഡിവൈഎസ്പി ജലില്‍ തോട്ടത്തില്‍ പറഞ്ഞു. 
കോഴിക്കോട് പെരുവയല്‍ കൊട്ടയാട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് അഞ്ചു പവന്‍ സ്വര്‍ണാഭരണവും പുളിയക്കോട്  മുണ്ടക്കല്‍ കരിങ്കാളി  ക്ഷേത്രത്തില്‍ നിന്ന് എട്ടു  പവന്‍ സ്വര്‍ണാഭരണവും  മോഷണം പോയിരുന്നു.  ഈ കേസുകളിലും  പിടിയിലായവര്‍ക്ക് പങ്കുണ്ട്. മലപ്പുറം എസ്പി ക്ക്  ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍  നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.  വിഗ്രഹങ്ങള്‍ കണ്ടെടുക്കുപ്പോള്‍  അവ വില്‍ക്കുന്നതിനായി  മുറിച്ചു കഷണങ്ങള്‍ ആക്കുകയും  ഉരുക്കുകയും ചെയ്ത  അവസ്ഥയിലായിരുന്നു. പറമ്പില്‍ കുഴിച്ചിട്ടും വീടിനുള്ളില്‍ ഒളിപ്പിച്ചുമാണ് ഇത്രയും കാലം വിഗ്രഹങ്ങള്‍ സുക്ഷിചിരുന്നത്.