![]() |
![]() |
|
വീഴ്ച സമ്മതിച്ചു പിണറായി തിരുത്തി
December 6, 2017, 11:16 pm
hari
തിരുവനന്തപുരം : ഓഖിയെ നേരിടുന്നതില്‍ ദയദീനമായി പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഒടുവില്‍ വീഴ്ച സമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ പഴിചാരാനുള്ള എല്ലാം ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഇന്നലെ മുഖ്യമന്ത്രി നിലപാട് തിരുത്തിയത്.
ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചെന്ന് ഒടുവില്‍ പിണറായി സമ്മതിച്ചു. ജാഗ്രതാ നിര്‍ദ്ദേശവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും ലഭിച്ചിരുന്നു. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകുപ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നവംബര്‍ 28ന് സമുദ്ര നിരീക്ഷണകേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്ഇ - മെയിലോ ഫാക്സോ സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. 29 ന് ഉച്ചയ്ക്ക് 2.30 ന്ഇന്ത്യന്‍ നാഷണല്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസ് നല്കിയ അറിയിപ്പില്‍ മത്സ്യ തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
30ന് രാവിലെ 8.30ന് കാലാവസ്ഥ നിരീഷണ കേന്ദ്രത്തില്‍നിന്ന് ലഭിച്ച സന്ദേശത്തില്‍ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്ന അറിയിപ്പുണ്ടായി. ഈ അറിയിപ്പിനൊപ്പം നല്കിയ ഭുപടത്തിലും ന്യൂനമര്‍ദ്ദ പാതയും ദിശയും കന്യാകുമാരിക്ക് തെക്ക് 170 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഉപദേശിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്കാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയെന്ന അറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീഷണ കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. അഞ്ചു മിനിറ്റിനകം എല്ലാവര്ക്കും അറിയിപ്പ് നല്കി. അപ്പോഴേക്കും മത്സ്യ തൊഴിലാളികളില്‍ പലരും കടലിലേക്ക് പോയി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കൊടുക്കാറ്റിനു ശേഷംമുഖ്യമന്ത്രി നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ന്യൂനമര്‍ദ്ദത്തെക്കുറിച്ച് വിവരം ലഭിച്ചത് 30 ന് ഉച്ചയ്ക്ക് 12 ന്എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മുന്നറിയിപ്പ് സംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍സഹിതമുള്ള റിപ്പോര്‍ട്ട് കാലാവസ്ഥ നിരീഷണ കേന്ദ്രം പുറത്തുവിട്ടതോടെയാണ് മുഖ്യമന്ത്രിക്ക് നിലപ്പാട് മാറ്റേണ്ടി വന്നത്.
കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് നിലവിലെ വാദം. സംസ്ഥാന സര്‍ക്കാരിനു നല്കിയ അതേ മുന്നറിയിപ്പാണ് തമിഴ്നാടിനും നല്‍കിയത്. 29ന് ഇതേക്കുറിച്ച് കന്യാകുമാരി ജില്ലയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് കേരളം അവഗണിച്ചതിനാലാണ്തീരദേശത്തെ ദുരന്തത്തിന് തീവ്രത കൂടിയത്.
|
||
![]() |
![]() |