SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രാത്രിയാത്രാ നിരോധനം നീക്കാന്‍ കൂട്ടായ പ്രക്ഷോഭം അനിവാര്യം
January 9, 2013, 3:59 am

ബത്തേരി: ദേശീയപാത 212ലെ രാത്രിയാത്രാ നിരോധനം നീക്കാന്‍ കക്ഷിരാഷ്ട്രീയത്തിനും സ്വാര്‍ഥലാഭങ്ങള്‍ക്കും അതീതമായി ജനപിന്തുണയും കൂട്ടായ ശ്രമങ്ങളും ഉണ്ടാകണമെന്നും, അതിനൊപ്പം നില്‍ക്കുമെന്നും ബത്തേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒറ്റതിരിഞ്ഞുളള പ്രക്ഷോഭങ്ങള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. എംപിയെയും എംഎല്‍എയും പ്രതിസ്ഥാനത്തു കൊണ്ടുവരുന്നത് അപഹാസ്യമായിട്ടു മാത്രമെ കാണാന്‍ കഴിയൂ. എംപിയുടെ എംഎല്‍എയുടെയും താല്‍പര്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രണ്ട് തവണ കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി. അത് പ്രഹസനമായി തോന്നുന്നവര്‍ക്ക് നാടിനോടും രാത്രിയാത്രാ നിരോധന വിഷയത്തോടും തീരെ ഉത്തരവാദിത്തിമില്ല എന്നു വേണം മനസിലാക്കാന്‍, നൂറ്റാണ്ടുകളായി ബാംഗ്ളൂരിലെയും മൈസൂരിലെയും ഗുണ്ടല്‍പേട്ടയിലെയും കേരളത്തിലെയും ജനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന റോഡ് ചില ലോബികളുടെ പിന്തുണയോടെ അടച്ചത് ഇനിയും അംഗീകരിക്കാന്‍ പറ്റില്ല. ബത്തേരിയുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത ചില റോഡുകളെ ദേശീയപാത 2012ന്റെ ബദല്‍പാതയായി നിര്‍ദേശിക്കുന്നത് അംഗീകരിക്കാനവില്ല. പാത തുറന്നു കിട്ടുന്നതിനായുളള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എംപിയും എംഎല്‍എയും തയ്യാറായിട്ടുളള സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news