SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രവാസികളെയും ആധാറില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി
January 9, 2013, 3:59 am

കൊച്ചി: പ്രവാസികളെയും ആധാറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആധാറിന്റെ രണ്ടാംഘട്ടത്തില്‍ വിദേശ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തണമെന്ന ആശയമാകാം ഇത് മുന്നോട്ട് വെയ്ക്കുന്നത്. പ്രവാസി യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാനാണ് എയര്‍കേരള ശ്രമിക്കുന്നത്. എയര്‍ കേരള അനുവദിക്കുന്നില്ലെങ്കില്‍ എയര്‍ഇന്ത്യ എക്സ്പ്രസില്‍ കേരളത്തിന് ഓഹരി നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍ ഇന്ത്യാ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കാനും താന്‍ ശ്രമിക്കുന്നുണ്ട്. എയര്‍ ഇന്ത്യയിലെ യാത്രാപ്രശ്നം പരിഹരിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുളള കാര്യമെന്നും അദ്ദേഹം പറഞ്ഞു.