SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രകൃതി സ്വത്തു സംരക്ഷണം വികസന വിരുദ്ധമല്ല
January 9, 2013, 2:12 am

പാലക്കാട്: പ്രകൃതി സ്വത്തുക്കള്‍ സംരക്ഷിക്കുന്ന സുസ്ഥിര വികസനമാണു കേരളത്തിനു വേണ്ടതെന്നും ഇതു ചൂണ്ടിക്കാണിക്കുന്നവരെ വികസന വിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും വി.ഡി സതീശന്‍ എം.എല്‍.എ. മലയാളമനോരമ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന സജ്ജയ് ചന്ദ്രശേഖറിന്റെ സ്മരണാര്‍ഥം പാലക്കാട് പ്രസ് ക്ളബില്‍ ‘കേരള വികസന മാതൃകയും ലോകവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളെ വ്യക്തമായി ബോധ്യപ്പെടുത്തിയാലേ പിന്തുണ ലഭിക്കുകയൂളളു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണു വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പറയുന്നത്. കോടിക്കണക്കിനു രൂപ മുടക്കിയുളള മെട്രോ റയില്‍ പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ വിളിക്കേണ്ടതായിരുന്നു. അതില്‍ മല്‍സരിച്ച് ഡിഎംആര്‍സി കഴിവുതെളിയിക്കുകയാണു വേണ്ടത്. സമുദായത്തെയും ആള്‍ക്കൂട്ടത്തെയും പേടിച്ച് അവര്‍ പറയുന്നത് ഏറ്റുപറയുന്ന മെഗാഫോണുകളായി ഇന്നത്തെ നേതാക്കന്‍മാര്‍ മാറി. സംസ്ഥാനത്തെ പൊതുഭൂമി, ടെക്സ്റ്റൈല്‍, ഗോള്‍ഡ് സൂക്ക് സ്ഥാപനങ്ങള്‍ക്കല്ല, സംരംഭകര്‍ക്കാണു നല്‍കേണ്ടത്. റിയല്‍ എസ്റ്റേറ്റുകള്‍ ഒരുക്കുന്ന മായാപ്രപഞ്ചമാണ് ഇന്ന് വികസനമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് വി. ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.

 
 

OTHER NEWS FROM THIS SECTION


more news