SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തിരക്ക്: ശബരിമല ദര്‍ശനത്തിന് പത്തുമണിക്കൂര്‍ കാത്തുനില്‍പ്പ്
January 9, 2013, 2:12 am

ശബരിമല: വന്‍ ഭക്തജനത്തിരക്കില്‍ പതിനെട്ടാംപടി കയറുന്നതിനും ദര്‍ശനത്തിനുമായി 10 മണിക്കൂറില്‍ അധികം നീണ്ട കാത്തുനില്‍പ്പ്. തിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് രാത്രി 7.30മുതല്‍ അയ്യപ്പന്‍മാരെ പമ്പയില്‍ തടഞ്ഞു നിര്‍ത്തിയാണു മലകയറാന്‍ അനുവദിക്കുന്നത്. പുലര്‍ച്ചെ നടതുറന്നപ്പോള്‍ പതിനെട്ടാം പടി കയറാനുളള ക്യൂ മൂന്നര കിലോമീറ്റര്‍ അകലെ മരക്കൂട്ടവും പിന്നിട്ട് ശബരിപീഠം വരെയുണ്ടായിരുന്നു. പകലും ഒരു പോലെ തീര്‍ഥാടകര്‍ മലകയറി എത്തി. അതിനാല്‍ തിരക്കിനു കുറവില്ലായിരുന്നു. ഉച്ചപൂജയായപ്പോള്‍ പതിനെട്ടാംപടി കയറാനുളള നിര ശരംകുത്തി യുടേണും കഴിഞ്ഞിരുന്നു. പതിനെട്ടാം പടി കയറുന്നതിന്റെ വേഗം കൂട്ടിയാണ് ക്യൂവിന്റെ നീളം കുറയ്ക്കുന്നത്. മിനിറ്റില്‍ 80 പേരെയാണ് പടി കയറ്റിവിടുന്നത്.