SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ ഇല്ല
January 8, 2013, 3:17 am

മലപ്പുറം: ഇന്നുമുതല്‍ ഒരു വിഭാഗം ജീവനക്കാരും അധ്യാകപരും നടത്തുന്ന അനിശ്ചിതകാല സമരം ജില്ലിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യബസ് സര്‍വീസിനു പുറമെ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരും ഇന്ന് പണിമുടക്കുമെന്നതിനാല്‍ ഹാജര്‍നില താഴാനാണു സാധ്യത. അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം രംഗത്ത്. ജോലിചെയ്യാനെത്തുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചതായി കലക്ടര്‍ എം.സി മോഹന്‍ദാസ് അറിയിച്ചു.