SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും അംഗീകാരം
January 8, 2013, 3:17 am

ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പദ്ധതികള്‍ക്ക് ജില്ലാ ആസുത്രണ സമിതിയുടെ അംഗീകാരമായി. പദ്ധതികള്‍ പൂര്‍ണമായും അംഗീകരിക്കപ്പെടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. 25 പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 31 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമുളള വയനാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഇന്നലെ ചേര്‍ന്ന ജില്ലാ ആസുത്രണ സമിതിയോഗത്തില്‍ കായംകുളം, ചെങ്ങന്നൂര്‍ നഗരസഭകളിലെയും ഭരണിക്കാവ്, ചെങ്ങന്നൂര്‍, മാവേലിക്കര, ആര്യാട്, അമ്പലപുഴ, കഞ്ഞിക്കുഴി, ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്തുകളുടെയും പദ്ധതികള്‍ കൂടി അംഗീകരിച്ചതോടെയാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 40.91 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം. 73 ഗ്രാമപഞ്ചായത്തുകളിലെ 8812 പ്രോജക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ആകെ 26.17 കോടി. 12 ബ്ളോക്ക് പഞ്ചായത്തുകളിലെ 805 പദ്ധതികള്‍ക്ക് 88.64 കോടി, അഞ്ച് നഗരസഭകളുടെ 1113പദ്ധതികള്‍ക്ക് 59.7 കോടി. ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പ്രകാരം 70.6 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. അടുത്തവര്‍ഷത്തെ പദ്ധതിയല്‍ ഉള്‍പ്പെടുത്തേണ്ട അഗതി- ആശ്രയ പദ്ധതി ഫെബ്രുവരി 28ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വളരെ നേരത്തെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ കഴിഞ്ഞതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ പ്രതിഭാ ഹരി പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news