SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ജനത്തിന്റെ പ്രതീക്ഷ നശിപ്പിക്കാതെ സത്യം പറയണം- ശ്രീ ശ്രീ രവിശങ്കര്‍
January 8, 2013, 3:16 am

കോട്ടയം: ജനങ്ങളുടെ പ്രതീക്ഷകള്‍ കെടാതെ സൂക്ഷിക്കണമെന്നതാകണം മാധ്യമ പ്രവര്‍ത്തനമെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. സത്യം ഒരുപക്ഷെ നിരാശ ജനിപ്പിക്കുന്നതാവും. സത്യം പറയുന്നതിനൊപ്പം ജനങ്ങളില്‍ പ്രതീക്ഷയും വിശ്വാസവും നിലനിര്‍ത്തുകയും വേണം. ഗുരുവും പത്രപ്രവകര്‍ത്തകനും ഒരേ കാര്യമാണ് ചെയ്യുന്നത്. രണ്ടുപേരും സത്യം പറയുന്നു. പ്രഭാതത്തിലെ ഊര്‍ജം സായാഹ്നംവരെ നിലനിര്‍ത്താന്‍ കഴിയണം. ജോലിസ്ഥലത്ത് ഇടയ്ക്ക് സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കി സ്വസ്ഥമായി ഇരിക്കുക, ദീര്‍ഘശ്വാസമെടുക്കുക എന്നിവ നമ്മെ ഊര്‍ജസ്വലരായി നിലനിര്‍ത്തും. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. വാഗാ അതിര്‍ത്തിയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ എവിടെയും ലഭിക്കുന്നതുപോലുളള സ്വീകരണം. സ്വീകരണ സ്ഥലങ്ങളില്‍ ജനക്കൂട്ടമുണ്ടായി. കറാച്ചിയില്‍ രാത്രി ഒരു മണിവരെ ജനം കാത്തുനിന്നു. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ എന്നീ സ്ഥലങ്ങളില്‍ ആര്‍ട് ഓഫ് ലിവിങ്ങിന്റെ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇവിടെ ധാരാളം ആളുകള്‍ ഏറി വരികയാണ്. മംഗോളിയയില്‍ അറുപതുശതമാനം ജനം ജീവന കലയെ പരിചയപ്പെട്ടു കഴിഞ്ഞു. അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും ജീവനകലയ്ക്ക് സ്വീകാര്യത ഏറെയാണ്.