SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സംഭരണികളില്‍ ഒരു മാസത്തെ വൈദ്യുതിക്കുളള വെളളം
January 8, 2013, 3:07 am

തൃശ്ശൂര്‍: ഒരു മാസത്തെ ഉല്‍പാദനത്തിനുളള വെളളം മാത്രമെ കേരളത്തിലെ ജലസംഭരണികളില്‍ അവശേഷിക്കുന്നുള്ളൂവെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം അഞ്ചിലൊന്നായി കുറച്ചും പുറത്തു നിന്നു വൈദ്യുതി വാങ്ങിയും മേയ് വരെ പിടിച്ചു നില്‍ക്കാനാണു ശ്രമം. പീച്ചി അണക്കെട്ടിനോട് ചേര്‍ന്നു നിര്‍മിച്ച 1.25 മെഗാവാട്ട് വൈദ്യുത നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി വാങ്ങുന്നതുമൂലം 200കോടിയാണു വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം. ഈ നില തുടരാനാകില്ല. സബ്സിഡി നിരക്കില്‍ സൌരോര്‍ജ പാനല്‍ നല്‍കി വീടുകളില്‍ ഒരു കിലോ വാട്ട് വൈദ്യുതി വീതം ഉല്‍പാദിപ്പിക്കാനാണു സര്‍ക്കാരിന്റെ ഉദ്ദേശ്യം. ദിവസം ഒരു ബള്‍ബ് അണച്ചാല്‍ 480മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്നു മന്ത്രി പറഞ്ഞു.