SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കുടിവെള്ളക്ഷാമം പത്താനപുരത്തും പുനലൂരിലും ഇന്ന് അടിയന്തരയോഗം
January 7, 2013, 3:37 am

പുനലൂര്‍: താലൂക്കിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് പത്താനാപുരത്തും പുനലൂരിലും തിങ്കളാഴ്ച അടിയന്തര യോഗം ചേരാന്‍ താലൂക്ക് വികസന കാര്യ സമിതി തീരുമാനിച്ചു. പത്താനാപുരത്ത് കെ.ബി ഗണേഷ്കുമാറിന്റെയും പുനലൂരില്‍ അഡ്വ.കെ.രാജു എംഎല്‍എയുടെയും നേതൃത്വത്തിലാണ് യോഗം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും താലൂക്ക് വികസന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെളളം എത്തിക്കുന്നത് സംബന്ധിച്ച ആസുത്രണ പിഴവുകളും തടസ്സങ്ങളും പരിഹകരിക്കുകയാണ് ലക്ഷ്യം. മാത്രമല്ല വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെളളമെത്തിച്ച നഗരസഭയില്‍ നിന്ന് വാട്ടര്‍ അതോറിറ്റി പണം ഈടാക്കിയ സംഭവവും ചര്‍ച്ചചെയ്തേക്കും. ബ്ളോക്ക് പഞ്ചായത്ത് അംഗം രാധാമോഹനന്‍ ചടങ്ങില്‍ അധ്യക്ഷനായി.

 
 

OTHER NEWS FROM THIS SECTION


more news