SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ജില്ലാ സ്കൂള്‍ കലോത്സവം നാളെ മുതല്‍ തലശ്ശേരിയില്‍
January 2, 2013, 4:03 am

തലശ്ശേരി: നാളെ മുതല്‍ ആറുവരെ നടക്കുന്ന റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ റജിസ്ട്രേഷന്‍ പൂര്‍ത്തിയായി. 15 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി എണ്ണായിരത്തി ഇരുനൂറോളം കുട്ടികള്‍ റജിസ്റ്റര്‍ ചെയ്തു. റജിസ്ട്രേഷന്‍ കിറ്റുകളും നല്‍കി. നിലവില്‍ ലഭ്യമായ 91 അപ്പീലുകള്‍ക്കു പുറമെ കോടതി വഴിയും അപ്പീലുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ രജിസ്ട്രേഷന്‍ നാളെ രാവിലെ നടക്കും. മത്സരം സുഗമമായി നടത്താന്‍ ടീം മാനേജ്മെന്റുകള്‍ക്കു ഇന്നലെ നിര്‍ദേശങ്ങളും ക്ളാസുകളും നല്‍കി. നഗരത്തില്‍ കലോത്സവത്തിന്റെ വിളംബരറാലി നടന്നു. കലോത്സവം നാളെ 10നു ഗവ. ബ്രണ്ണന്‍ എച്ച്എസ്എസില്‍ കേന്ദ്രമന്ത്രി മുല്ലപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

 
 

OTHER NEWS FROM THIS SECTION


more news