SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണേകേന്ദ്രത്തില്‍ ജപ്പാന്‍ മോഡല്‍ സമരം
October 20, 2012, 3:24 am

അലനല്ലൂര്‍: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ജീവനക്കാരും അവധിയെടുത്ത് ശ്രമദാനത്തിലൂടെ നടത്തിയ സമരം വേറിട്ടതായി. ഈ ഗവേഷണകേന്ദ്രത്തിലേക്ക് ആവശ്യമായ തൊഴിലാളികളെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗവേഷണകേന്ദ്രത്തിലെ മുഴുവന്‍ ജോലിക്കാരും അവധിയെടുത്ത് സന്നദ്ധസേവനം നടത്തിയത്. ജപ്പാന്‍ മോഡല്‍ സമരരീതിയില്‍ തങ്ങളുടെ പ്രതിഷേധം അധികൃതരെ അറിയിക്കുകയാണ് ലക്ഷ്യം. ശാസ്ത്രജ്ഞന്മാര്‍ മുതല്‍ തോട്ടം തൊഴിലാളികള്‍ വരെ സമരത്തില്‍ പങ്കെടുത്തു. 1996 മുതല്‍ തിരുവിഴാംകുന്ന് ഗവേഷണകേന്ദ്രത്തിലേക്ക് സര്‍വകലാധികൃതര്‍ ആവശ്യമായ തൊഴിലാളികളെ നിയമിക്കുന്നില്ല. ഇതുകാരണം ഗവേഷണകേന്ദ്രം ഏറ്റെടുക്കുന്ന പല പ്രോജക്ടുകളും പൂര്‍ത്തിയാക്കാനാകാറില്ല. 143 തൊഴിലാളികള്‍ വേണ്ടിടത്ത് 55 തൊഴിലാളികളാണുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും നാലഞ്ചു വര്‍ഷത്തിനിടയില്‍ വിരമിക്കും. ആദ്യം കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലായിരുന്ന കേന്ദ്രം രണ്ടു വര്‍ഷം മുമ്പാണ് വെറ്റിനറി സര്‍വകലാശാലയുടെ കീഴിലാക്കിയത്. രണ്ടുവര്‍ഷം മുമ്പ് ഗവേഷണകേന്ദ്രത്തിലേക്ക് തൊഴിലാളികള്‍ക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. 1400 അപേക്ഷ ലഭിച്ചു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. കുറച്ചു വര്‍ഷമായി സീസണിലേക്ക് താത്കാലിക തൊഴിലാളികളേയും എടുക്കാറില്ല. കൂടാതെ 27 തസ്തികകളുള്ള ഓഫീസ് വിഭാഗത്തില്‍ അഗ്രിക്കള്‍ച്ചറല്‍ ഫാം ഓഫീസര്‍മാരുടെ 4 ഒഴിവുകളും ഫാം അസിസ് റ്റന്റിന്റെ ഒരു തസ്തികയും ഗവേഷകരുടെ ആറ് ഒഴിവുകളും ഉണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണകേന്ദ്രത്തില്‍ തൊഴിലാളിക്ഷാമം കാരണം പദ്ധതികള്‍ പലതും മുടങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ഫാമിലെ മുഴുവന്‍ തൊഴിലാളി സംഘടനകളുടെയും ആഹ്വാനപ്രകാരം വ്യത്യസ്തമായ സമരത്തിലൂടെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

 
 

OTHER NEWS FROM THIS SECTION


more news