SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണവുമായി ഉത്തരകൊറിയ
December 12, 2012, 2:07 am

സാള്‍: ഉത്തരകൊറിയ യു.എന്‍. നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചു. മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ ലക്ഷ്യം ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക മാത്രമാണെന്ന് ഉത്തരകൊറിയ പറയുന്നുവെങ്കിലും, അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അത് മുഖവിലയ്ക്കെടുത്തിട്ടില്ല. സൊഹെ സ്പേസ് സെന്ററില്‍നിന്നും ക്വാങ്മ്യോങ്സോങ്-3 ഉപഗ്രഹം വിക്ഷേപിച്ചുവെന്നാണ് ഉത്തര കൊറിയയുടെ വിശദീകരണം. വിക്ഷേപണം വിജയകരമായിരുന്നുവെന്നും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റോക്കറ്റിന്റെ മൂന്നുഘട്ടങ്ങളും വിജയകരമായിരുന്നുവെന്ന് ദക്ഷിണ കൊറിയയുടേയും ജപ്പാന്റേയും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഉത്തര കൊറിയന്‍ നടപടിക്കെതിരെ ഇന്ത്യയും ജപ്പാനും ബ്രിട്ടനും രംഗത്തുവന്നിട്ടുണ്ട്. വിക്ഷേപണം മേഖലയില്‍ ഗുരതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ മ്യൂങ് ബാക് ദേശീയ സുരക്ഷാ കൌണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.