SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഹൃദയാഘാതം ഒഴിവാക്കാന്‍ തക്കാളി
January 9, 2013, 2:21 am

ലണ്ടന്‍:  തക്കാളി ഉള്‍പ്പെട്ട ഗുളിക ദിവസേന കഴിച്ചാല്‍ ഹൃദയാഘാതമുണ്ടാകാനുളള സാധ്യത ഗണ്യമായി കുറയ്ക്കാമെന്നു കണ്ടെത്തല്‍. പ്രധാന രക്ത ധമനിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും രക്ത ചംക്രമണം വര്‍ധിപ്പിക്കാനും തക്കാളികള്‍ക്കുളള ശേഷിയാണ് ഗുളികയില്‍ ഉപയോഗപ്പെടുത്തിയത്. ആറ്ററോനോണ്‍ എന്നാണ് മരുന്നിന് പേര്. തക്കാളിയുടെ തൊലിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത രാസവസ്തുവാണ് ഇതിലെ പ്രധാനഘടകം. രക്തധമനികള്‍ ശുചിയാക്കി വയ്ക്കാന്‍ ഇതിനു ശേഷിയുണ്ടെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. രക്തകുഴലുകളുടെ ശേഷിയും പ്രവര്‍ത്തനക്ഷമതയും രക്തത്തിന്റെ ഒഴുക്കും വര്‍ധിപ്പിക്കാന്‍ ഇതിനുളള ശേഷിയും സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. തക്കാളി ധാരാളമായി ഉള്‍പ്പെടുന്ന മെഡിറ്റേറിയന്‍ ഡയറ്റ് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാകുന്നത് എങ്ങനെയാണെന്നും ഇതില്‍ നിന്ന് തന്നെ വ്യകത്മാകുന്നു.