SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എബ്ളും ഫ്ളോയും ഇടിച്ചിറക്കി; ഇരട്ടകള്‍ ഇനി ചന്ദ്രനു സ്വന്തം
December 19, 2012, 1:31 am

കേപ് കനവറല്‍(യുഎസ്): നാസ വിക്ഷേപിച്ച ഉപഗ്രഹ ഇരട്ടകള്‍ എബ്ളും ഫ്ളോയും ചന്ദ്രനില്‍ അന്ത്യ വിശ്രമം പ്രാപിച്ചു. പഠനത്തിന്റെ ഭാഗമായി ചന്ദ്രന്റ ഉത്തരധ്രവുത്തിനടുത്തുളള മലയിലേക്ക് 20 സെക്കന്‍ഡുകളുടെ വിത്യാസത്തില്‍ ഇവ ഇടിച്ചിറക്കുകയായിരുന്നു. ചന്ദ്രോപരിതലം നേരത്തെ വിചാരിച്ചിരുന്നതിലും കട്ടി കുറഞ്ഞതാണെന്നും പഠനത്തില്‍ തെളിയിച്ചു. ഉപഗ്രഹങ്ങള്‍ പതിച്ചപ്പോള്‍ സാധാരണയില്‍ കവിഞ്ഞ ആഘാതം ഉപരിതലത്തിനടിയില്‍ ഉണ്ടായി. ഇവ ഇടിച്ചിറങ്ങിയ മല സാലി റെയ്ഡ് എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. യുഎസ്സിലെ ആദ്യ ബഹിരാകാശ വനിത സഞ്ചാരിയായിരുന്നു സാലി റെയ്ഡ്. ചെറിയ വാഷിങ് മെഷിനോളം വലിപ്പമുളള ക്ളബ്ബും ഫ്ളോയും ഒരു വര്‍ഷമായി ചന്ദ്രനു മീതെ ഭ്രമണം ചെയ്യുകയായിരുന്നു. ഗുരുത്വാകര്‍ഷണം കൂടുതലും കുറവും ഉളള സ്ഥലങ്ങള്‍ ഉപഗ്രഹത്തിന്റെ വേഗം കൂടുകയും കുറയുകയും ചെയ്യുന്നതു വഴി ചന്ദ്രന്റെ ആന്തരിക ഭൂപടം തയ്യാറാക്കുന്ന ജോലിയാണ് ഈ ഇരട്ട ഉപഗ്രഹങ്ങള്‍ ചെയ്തുവരുന്നത്.

 
 

OTHER NEWS FROM THIS SECTION


more news