SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇന്ത്യയുടെ ചൊവ്വപേടക വിക്ഷേപണം ഒക്ടോബറില്‍
January 5, 2013, 1:41 am

കൊല്‍ക്കത്ത: ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൌത്യത്തിന് ഒക്ടോബറില്‍ തുടക്കം. ദൌത്യത്തിന്റെ ചുമതല വഹിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ജെ.എന്‍ ഗോസ്വാമിയാണ് ഇതറിയിച്ചത്. 1.4 ടണ്‍ ഭാരമുളള പര്യേവക്ഷണ പേടകം ഒക്ടോബര്‍ മധ്യത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൊല്‍ക്കത്തിയില്‍ നടക്കുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനിടെ ഗോസ്വാമി വാര്‍ത്താലേഖകരോട് പറഞ്ഞു. ചൊവ്വയുടെ പ്രതലത്തില്‍ പര്യവേക്ഷണം നടത്താനുളള അഞ്ച് ഉപകരപണങ്ങള്‍ പേടകത്തിലുണ്ടാവും. ഇതിനുമുമ്പ് മറ്റു രാജ്യങ്ങളിലൊന്നും ശ്രമിച്ചിട്ടില്ലാത്ത ചില പരീക്ഷണങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 4770 കോടി രൂപയാണ് പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നു ഗോസ്വാമി പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിലുളള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയുടെ ഡയറക്ടറാണ് ഗോസ്വാമി. അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍, യുറോപ്യന്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും മാത്രമാണ് ഇതുവരെ ചൊവ്വയിലേക്ക് പര്യവേക്ഷണപേടകം അയച്ചിട്ടുളളത്.