SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആകാശ ഗംഗയില്‍ 1700കോടി ഭൂമികള്‍
January 8, 2013, 3:19 am

ആകാശഗംഗയില്‍ 17 ശതമാനം നക്ഷത്രങ്ങള്‍ക്കും ഭൂമിയുടെ വലിപ്പമുളള ഗ്രഹങ്ങളുണ്ടെന്നും നമ്മുടെ ഗാലക്സിയിലെ അത്തരം ഗ്രഹങ്ങളുടെ എണ്ണം 17000കോടി വരുമെന്നും പുതിയൊരു പഠനം പറയുന്നു. കെപ്ളാര്‍ ദൌത്യം വഴി ലഭിച്ച ഡേറ്റ വിശകലനം ചെയ്ത ജ്യോതിശാസ്ത്രജ്ഞനാണ് ഈ നിഗമനത്തിലെത്തിയത്. ആകാശഗംഗയില്‍ ആകെയുളള 10000 കോടി നക്ഷത്രങ്ങളില്‍ 17 ശതമാനത്തെയും ഭൂമിയുടെ വലിപ്പമുളള ഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്നതായി ഗവേഷകര്‍ പറഞ്ഞു. ആകാശഗംഗയിലെ ആകെ നക്ഷത്രങ്ങളുടെ അത്രയും ഗ്രഹങ്ങളുണ്ടാകാമെന്ന പഠനവിവരം കഴിഞ്ഞ ദിവസം പുറത്തുവന്നു. അതിന് പിന്നാലെയാണ് വലിപ്പത്തില്‍ ഭൂമിക്ക് സമാനമായ 1700 കോടി ഗ്രഹങ്ങളുണ്ടാകുമെന്ന വാര്‍ത്ത. എന്നാല്‍ ഭൂമിയുടെ വലിപ്പമുളള ഗ്രഹങ്ങളില്‍ മിക്കതും മാതൃനക്ഷത്രത്തോട് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി സമ്മേളനത്തില്‍ ഗവേഷകര്‍ പറഞ്ഞു. സൂര്യനും ബുധനും തമ്മിലുളള അകലെത്തക്കാള്‍ കുറവാണ് മാതൃനക്ഷത്രങ്ങളും ഗ്രഹങ്ങളുമായുളള അകലം.