SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ജിഎസ്ടി ; വീണ്ടും നികുതിയിളവ്
January 18, 2018, 11:01 pm
hari

ന്യൂഡല്‍ഹി :  49 ഉത്പന്നങ്ങളുടെയും 53 വിഭാഗം സേവനങ്ങളുടെയും നികുതി കുറയ്ക്കല്‍ ജിഎസ്ടി  കൌണ്‍സില്‍ തീരുമാനം 29  കരകൌശല വസ്തുക്കളുടെ നികുതി ഒഴിവാക്കാനും ഡല്‍ഹിയില്‍  ചേര്‍ന്ന യോഗം തീരുമാനിച്ചു.  ജനുവരി 25 മുതല്‍ പുതിയ നികുതി നിലവില്‍ വരും. റിയല്‍ എസ്റ്റെട്റ്റ് മേഖലയെ ജിഎസ്ടിക്കുള്ളിലാക്കണമെന്ന നിര്‍ദ്ദേശം യോഗം ചര്‍ച്ച ചെയ്തു.  എന്നാല്‍ കേരളമുള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങള്‍  നിര്‍ദ്ദേശത്തെ എതിര്‍ത്തതിനാല്‍ തീരുമാനമെടുത്തിട്ടില്ല. പെട്രോള്‍, ഡീസല്‍ നികുതികള്‍ ജിഎസ്ടിയിലാക്കുന്നത് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര ധനമന്ത്രി  അരുണ്‍ ജയ്റ്റലി അധ്യക്ഷത വഹിച്ചു.

 
 

OTHER NEWS FROM THIS SECTION


more news