SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മതങ്ങളെ കോര്‍ത്തിണക്കാന്‍ പ്രേംമന്ദിര്‍
December 26, 2012, 2:27 am

ഗുജറാത്തിന്റെ മണ്ണില്‍ മതങ്ങളെ കോര്‍ത്തിണക്കാന്‍ രാജ്കോട്ടിലെ ദേവാലയമായ പ്രേം മന്ദിര്‍. പേരുപോലെതന്നെ സ്നേഹമാണ് ഈ ദേവാലയത്തിലെ ദൈവത്തിനും. ‘സ്നേഹിക്കാന്‍ കഴിയുന്നവര്‍ ആരായാലും അവര്‍ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്, ദൈവത്തെ അറിയുന്നവരാണ്.’ ഈ തിരുവചനം അന്വര്‍ത്ഥമാക്കുന്നതാണ് രാജ്കോട്ട് രൂപതാ ആസ്ഥാനത്തെ പ്രേം മന്ദിര്‍. പൂര്‍ണമായ ഭാരതീയ ശൈലിയില്‍, വിവിധ മതചിഹ്നങ്ങളും ആരാധനാ രൂപങ്ങളും ഉള്‍പ്പെടുത്ത് നിര്‍മിച്ച ദേവാലയം. പത്മാസനത്തില്‍ താമരയിലിരിക്കുന്ന ക്രിസ്തുദേവന്‍. പൂര്‍ണമകുംഭം, ചര്‍ക്ക, ഗോക്കള്‍, സിംഹം, അഗ്നിനാളം തുടങ്ങി ഗുജറാത്തിന്റേയും രാജ്യത്തിന്റേയും വിവിധ മത,സാംസ്കാരിക മുദ്രകള്‍ ആലേഖനം ചെയ്ത ചുമരുകളും ജനാലകളും വാതിലുകളും. 2000 ഡിസംബര്‍ 8ന് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്ത പ്രേംമന്ദിര്‍ 12 വര്‍ഷംകൊണ്ട് രാജ്കോട്ടിന്റെ പ്രധാനപ്പെട്ട മുദ്രകളിലൊന്നായി മാറി.