![]() |
![]() |
|
ചൈനയെ ഇന്ത്യ മറികടക്കും.
January 23, 2018, 11:04 pm
hari
വാഷിംഗ്ടണ്‍ : ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. 2018ല്‍ 7.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതെന്നും ചൈനയിലാകട്ടെ ഇത് 6.8 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് പറയുന്നു.
നോട്ട് നിരോധനം, ചരക്ക് സേവന നികുതി എന്നിവ മൂലം പോയ വര്‍ഷം വളര്‍ച്ചയില്‍ വന്ന നേരിയ കുറവില്‍ നിന്ന് ഇന്ത്യ കരകയറുമെന്നും ഐഎംഎഫ് വ്യക്തമാക്കി. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക യോഗത്തിനു മുന്നോടിയായി ഐഎംഎഫ് പ്രസിദ്ധികരിച്ച ലോക സാമ്പത്തിക ദര്‍ശനത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച ചൈനയെ മറികടക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.
2019 ആകുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച 7.8 ശതമനമായി ഉയരും. ചൈനയുടെ വളര്‍ച്ച 6.4 ശതമാനമായിക്കുറയും. വളര്‍ച്ചയുടെ പാതയില്‍ കുതിപ്പ് തുടരുന്ന ഏഷ്യ 2017 ലെതിന് സമാനമായി 2018-19 ലും 6.5 ശതമാനം വളര്‍ച്ച കൈവരിക്കും. കഴിഞ്ഞ വര്‍ഷം വളര്‍ച്ചയില്‍ ഇന്ത്യയെക്കാള്‍ മുന്നിലായിരുന്നു ചൈന. ഇന്ത്യ 6.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ചൈന 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ചൈനയെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായി മാറി. എന്നാല്‍ 2016 ലാകട്ടെ 7.1 ശതമനത്തോടെ ഈ സ്ഥാനം ഇന്ത്യക്ക് സ്വന്തമായിരുന്നു.
നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നടപ്പിലാക്കിയതിലൂടെ ഉണ്ടായ പ്രശ്നം ഇന്ത്യയെ അല്‍പ്പം പിന്നോട്ടു വലിചിരുന്നെങ്കിലും വരും വര്‍ഷം ചൈനയ മന്ദഗതിയില്‍ വളരുമ്പോള്‍ ഇന്ത്യ കുതിച്ച് മുന്നേറുമെന്നുമാണ് ഐഎംഎഫ് സുചിപ്പിക്കുന്നത്.
|
||
![]() |
![]() |