SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ട്രംപിന്‍റെ നടപടി പിന്‍വലിക്കണം അറബ് രാജ്യങ്ങള്‍
December 10, 2017, 11:14 pm
hari

കെയ്റോ : ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ ട്രംപ് പിന്‍വലിക്കണം എന്ന്‍ അറബ്  വിദേശ കാര്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്രനിയമത്തിന്‍റെ  ലഘനമാണ് യു എസിന്‍റെ നിലപാടെന്നും ഇവര്‍ വ്യക്തമാക്കി.
ട്രംപിന്‍റെ  നടപടിയെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാകൌണ്‍സിലില്‍ കൊണ്ടുവന്നെങ്കിലും യുഎസ് അത് വീറ്റോ  ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ പൊതുസഭയില്‍  കൊണ്ടുവരാനാണ് അറബ് രാഷ്രട്രങ്ങളുടെ നീക്കമെന്ന് പാലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക് കെയ്റോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി ചേര്‍ന്ന അടിയന്തിരയോഗത്തില്‍ രണ്ട് പേജ് പ്രമേയത്തിന് രൂപം നല്‍കി. എന്നാല്‍ അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നത് സംബന്ധിച്ചുള്ള യാതിരു നടപടികളും കൈകൊള്ളാന്‍ ഉദ്ദേശമില്ലെന്നും ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ 50 വര്‍ഷമായി ജെറുസലേം അവര്‍ കൈയടക്കി വച്ചിരിക്കുകയാണ് ഇതിനെതിരെയുള്ള യുദ്ധം  തുടരുകയാണ്. ഈ യുദ്ധത്തിന്‍റെ തീവ്രത ഇനി കൂടുമെന്നും അറബ് ലീഗ് തലവന്‍ അഹമ്മദ് അബ്ദുല്‍ ജെഹിദ് പറഞ്ഞു. ജെറുസലേം പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി അറബ് ഉച്ചകോടി ജോര്‍ദ്ദാനില്‍ ചേരുമെന്നും ഇവര്‍ വ്യക്തമാക്കി.