SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഹിമപാതം അഞ്ചു ജവാന്മാരെ കാണാതായി
December 13, 2017, 1:59 am
hari

ന്യൂഡല്‍ഹി :  ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ അതിശക്തമായ ഹിമപാതത്തില്‍ അഞ്ചു ജവാന്മാരെ കാണാതായി.
അടര്‍ന്നു  മാറിയ വലിയ മഞ്ഞുപ്പാളികള്‍ ഗുരെസിലെ നിയന്ത്രണ രേഖക്കടുത്തു ബക്തൂരിലെ സൈനിക പോസ്റ്റിലേക്കാണ് പതിച്ചത്.  ഇതില്‍ മൂന്നു സൈനികരെയാണ് കാണാതായത്. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. കുപ്വാരയിലെ നൌഗാമില്‍ 20 ദോഗ്ര റജിമെന്‍റെ താവളത്തിലേക്കാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. രണ്ടു സൈനികരാണ്  ഇതില്‍ പെട്ടത്. ജനുവരിയില്‍ നാലിടങ്ങളില്‍ ഹിമപാതത്തില്‍ 20  സൈനികര്‍ മരണമടഞ്ഞിരുന്നു. 2012ല്‍ ഗുരേസില്‍ ഹിമപാതത്തില്‍ 13 സൈനികര്‍ മരിച്ചു.