SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സംഘ ശക്തി വിളിച്ചോതി ആസാമില്‍ വന്‍ സമ്മേളനം : ഇന്ത്യയെ നിലനിര്‍ത്തുന്നത് ഹിന്ദുത്വം : മോഹന്‍ ഭാഗവത്
January 22, 2018, 10:29 pm
hari

ഗുവാഹത്തി : പാക്കിസ്ഥാനെ ശത്രു രാജ്യമായി ഇന്ത്യ കണക്കാക്കുന്നില്ലെന്നും എന്നാല്‍ പാക്കിസ്ഥാന് അതേനയം ഇന്ത്യയോട് കാണിക്കാന്‍ സാധിക്കുന്നില്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആസാമില്‍ ആര്‍എസ്എസിന്‍റെ വന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്. അരലക്ഷത്തോളം പേര്‍ പങ്കെടുത്തു. 
ഇന്ത്യയെ എക്യത്തോടെ നില്‍ നിര്‍ത്തുന്നത് ഹിന്ദുത്വമാണ്. വൈവിധ്യത്തെ  ഹിന്ദുത്വം അംഗീകരിക്കുന്നു. എന്നാല്‍ വിഭജനത്തെ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ഇന്ത്യ ഹിന്ദു രാഷ്ട്ര മാകുന്നത്. 
മോഹന്‍ജദാരോ, ഹാരപ്പന്‍  സംസ്കാരങ്ങള്‍ ഇപ്പോള്‍ പാക്കിസ്ഥാനിലാണ്. ഇത് ഇന്ത്യയുടെ ഭാഗമായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍  അത് അംഗീകരിക്കുന്നില്ല.  ഹിന്ദുത്വം  അംഗീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് പാക്കിസ്ഥാന്‍  വേറെ രാജ്യമായി നില്‍ നില്‍ക്കുന്നതെന്നും ഭാഗവത്  പറഞ്ഞു.
ബംഗ്ലാദേശിന്‍റെ കാര്യത്തിലും അത് ശരിയാണ്.  ബംഗ്ലാദേശികള്‍ ബംഗ്ല ഭാഷ സംസാരിക്കുന്നുണ്ട്  എങ്കിലും എന്ത് കൊണ്ടാണ്  പ്രത്യേക രാജ്യമായി നിലനില്‍ക്കുന്നത് ?  ഹിന്ദുത്വത്തെ അവര്‍ക്ക് അംഗീകരിക്കുവാന്‍ സാധിക്കാത്തതു കൊണ്ടാണ്.
ആസാം , ബ്രഹ്മപുത്ര താഴ്വര, നാഗാലാന്‍ഡ്‌ ,  മേഘാലയ എന്നിവ ഉള്‍പ്പെട്ട വടക്കന്‍ ആസാം മേഖലയുടെ നെത്രുത്വത്തിലാണ് സമ്മേളനം നടത്തിയത്. 
ആസാം മുഖ്യ മന്ത്രി സര്‍ബാനന്ദ  സോണോവാള്‍ , പ്രമുഖ  ആസാമീസ് നടന്‍ പ്രജാള്‍ സൈക്കിയ, ബിജെപി  എംപി ഷിലാദിത്യ ദേവ്, നാഗാലാന്‍ഡിലെ ആന്‍ഗാമി ഗോത്ര രാജാവ്‌ നിസ്താള്‍  താള്‍  എന്നിവരും വിവിധ വിഭാഗങ്ങളില്‍പ്പെട്ട 20 ഗോത്ര ത്തലവന്മാരും പ്രമുഖ രാഷ്ട്രിയ നേതാക്കളും സമ്മേളനത്തില്‍  പങ്കെടുത്തു. 

 
 

OTHER NEWS FROM THIS SECTION


more news