SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കാര്‍ത്തിയുടെ സ്ഥാപനങ്ങളില്‍ വിണ്ടും റെയ്ഡ്
January 13, 2018, 11:49 pm
hari

ന്യൂഡല്‍ഹി : ചാനല്‍  രാജാവ്  പീറ്റര്‍ മുഖര്‍ജിയുടെ ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ വസതിയിളും സ്ഥാപനങ്ങളിളും വീണ്ടും എന്‍ഫൊഴ്സ്‌   ഡയറക്ടറേറ്റ്  (ഇഡി) റെയ്ഡ്.  ഡല്‍ഹിയിലും ചെന്നൈയിലുമായി അഞ്ച് കേന്ദ്രങ്ങളിലായിരുന്നു  റെയ്ഡ്. ഒരു വര്‍ഷത്തിനിടെ  ഇത് മുന്നാം തവണയാണ് മുന്‍ കേന്ദ്ര  ധനമന്ത്രി ചിദംബരത്തിന്‍റെ മകന്‍റെ വീട്ടില്‍ റെയ്ഡ്. 
ഈ മാസം 11ന് എന്‍ഫൊഴ്സ്‌മെന്റിന്  മുമ്പാകെ ഹാജരാകാന്‍  കാര്‍ത്തിക്ക് നൊട്ടീസ് നല്കിയിരുന്നു. എന്നാല്‍ ഹാജരായില്ല.  16 ന് ഹാജരാകാന്‍ വിണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്സ്  മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ 2006ല്‍  ചിദംബരം  ധനമന്ത്രിയായിരിക്കെ കാര്‍ത്തി അനധികൃത  ഇടപെടല്‍ നടത്തിയെന്നും  അതിനായി മൂന്നു കോടി രൂപ കോഴവാങ്ങിയെന്നുമാണ് കേസ്. കേസില്‍ ഐഎന്‍എക്സ്  മീഡിയയുടെ ഉടമസ്ഥരായ  പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ  കണ്ടെത്തിയിരുന്നു. 
കഴിഞ്ഞ സെപ്റ്റംബറില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി.  ഡിസംബര്‍  ഒന്നിന് കാര്‍ത്തി ചിദംബരവുമായി അടുത്ത ബന്ധമുള്ള വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫൊഴ്സ്‌മെന് പരിശോധന നടത്തിയിരുന്നു. 

 
 

OTHER NEWS FROM THIS SECTION


more news