SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദര്‍ശനം ഇന്ന്‍ തുടങ്ങും
January 13, 2018, 7:55 pm
hari

ന്യൂഡല്‍ഹി : ആറുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്  ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ചയെത്തും. 2003 ല്‍ ഏരിയല്‍ ഷാരോണ്‍ വന്നതിനുശേഷം ഇപ്പോഴാണ്  ഒരു ഇസ്രയേല്‍ പ്രധാന മന്ത്രി ഇന്ത്യയിലെത്തുന്നത്.  തിങ്കളാഴ്ച അദ്ദേഹം  മോദിയെ കാണും. 
ജെറുസലേംമിനെ ഇസ്രയേലിന്‍റെ  തലസ്ഥാനമായി യു.എസ് പ്രസിഡന്റ് ഡോണാല്‍ഡ  ട്രംപ് അംഗീകരിച്ചതിനെ  അപലപിക്കുന്ന യു.എന്‍. പ്രമേയത്തില്‍ ഇന്ത്യ വോട്ടു ചെയ്തിരുന്നു. എത്തി ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കില്ല എന്ന്‍  ഇന്ത്യയിലെ ഇസ്രയേലി സ്ഥാനപതി ഡാനിയല്‍ കാര്‍മണ്‍  പറഞ്ഞു. 
കൃഷി, സാങ്കേതിക വിദ്യ, ശാസ്ത്രം,  ബഹിരാകാശം, ജലം, സംരംഭകത്വം, വിവര സാങ്കേതിക  വിദ്യ തുടങ്ങിയ  മേഖലകളിലെ  സഹകരണത്തെക്കുറിച്ച് കൊടിയും നെതന്യാഹുവും ചര്‍ച്ച ചെയ്യുമെന്ന് സിദേശ കാര്യമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ബി. ബാലഭാസ്കര്‍  പറഞ്ഞു. 
130  അംഗ സംഘത്തിനോപ്പമാണ് നെതന്യാഹു എത്തുന്നത്. ഗുജറാത്തും മുബൈയും അദ്ദേഹം  സന്ദര്‍ശിക്കും. 

 
 

OTHER NEWS FROM THIS SECTION


more news