SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ റെയ്ഡ് പെട്രോള്‍ ബോബുകള്‍ കണ്ടെടുത്തു : വിയ്യൂര്‍ പോലിസ് 11 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു
January 12, 2018, 12:33 am
hari

വിയ്യൂര്‍ : ഗവ. എന്‍ജിനീയറിംഗ് കോളേജില്‍  വിദ്യാര്‍ഥി സംഘടനയെ ത്തുടര്‍ന്ന്‍ നടത്തിയ റെയ്ഡില്‍ പെട്രോള്‍ ബോബുകള്‍ കണ്ടെടുത്തു .
തിങ്കളാഴ്ച  ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോളേജില്‍ ക്ലാസ് വിട്ട് പുറത്തു വന്ന വിദ്യാര്‍ഥിയായ വിഷ്ണുവിനെ സീനിയര്‍  വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ച വിദ്യാര്‍ഥി സംഘത്തിനെതിരെ വിഷ്ണു വിയ്യൂര്‍ പോലീസില്‍ അഞ്ചു മാസങ്ങള്‍ക്കു  മുന്‍പ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരഗ്യത്തിലാണ് സംഘം ചേര്‍ന്ന്‍ വിഷ്ണുവിനെ മര്‍ദിച്ചത്. 
വിഷ്ണുവിനെ മര്‍ദിച്ച വിവരം അറിഞ്ഞ് കൂട്ടുകാര്‍ പകരം വീട്ടാനായി ഹോസ്റ്റലില്‍ കയറി ആക്രമിക്കുവാനുള്ള തയ്യാറെടുപ്പ് നടത്തിവരികയായിരുന്നു. ഇതിനാല്‍ പോലിസ് വന്നാല്‍ കടക്കുവാന്‍ സാധിക്കാത്ത വിധം ആണ്‍കുട്ടികളുടെ  ഹോസ്റ്റലില്‍ ഗേറ്റ് ഉള്ളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പുട്ടിയിട്ടു. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ ബ്രാഞ്ച് പോലിസ് മേധാവിയുമായി ബന്ധപ്പെട്ട് പോലിസിനെ ഹോസ്റ്റലിനു  മുന്നില്‍ ഡ്യൂട്ടിക്കിട്ടു. കലോത്സവം നടക്കുന്നതിനാല്‍ വിയ്യൂര്‍ സ്റ്റെഷനില്‍ ആവശ്യത്തിന് പോലീസുകാരുമുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കലോത്സവ ഡ്യൂട്ടിക്കു പോയ പോലീസുകാരെ വിളിച്ചു വരുത്തി ഹോസ്റ്റലില്‍ ഡ്യൂട്ടിക്കിട്ടതും കനത്ത പോലിസ് കാവിലില്‍  ഹോസ്റ്റലില്‍ പരിശോധന നടത്തിയതും.
ബി ബ്ലോക്കിലെ ഹോസ്റ്റലില്‍ പോലിസ് നടത്തിയ റെയ്ഡില്‍ ചാക്കില്‍ കെട്ടിവച്ച നിലയില്‍ 50 മദ്യക്കുപ്പികള്‍ പോലിസ് കണ്ടെടുത്തു. മറ്റൊരു ഭാഗത്ത് നിന്നും മുന്ന്  ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ പെട്രോള്‍ നിറച്ച് വെച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. ഇവ പെട്രോള്‍  ബോബുകളാണെന്ന്  പോലിസ് പറഞ്ഞു.  സംഭവത്തില്‍ വിയ്യൂര്‍ പോലിസ് 11 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് . പ്രമുഖ രാഷ്ട്രിയ പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുനിയന്‍റെ പ്രവര്‍ത്തകരാണ് സംഭവത്തിനെ പിന്നില്‍ എന്നാണ് പോലിസ് നല്‍കുന്ന സുചന. 

 
 

OTHER NEWS FROM THIS SECTION


more news