SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ദളിത്‌ കുടുംബത്തെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു
December 7, 2017, 12:10 am
hari

സിപിഎമ്മുകാര്‍ക്കെതിരെ കേസ്
കുമളി : പിഞ്ഞുകുട്ടികളടങ്ങുന്ന ദളിത്‌ കുടുംബത്തെ  മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് ഇറക്കി വിട്ട് സി പി എം പാര്‍ട്ടി ഓഫീസ് സ്ഥാപിച്ച സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കവുമായി പോലീസ്. സംഭവത്തില്‍സി പി എം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ്ദേവ്, അനിയന്‍, അനൂപ്‌, അഭിലാഷ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി കട്ടപ്പന ഡിവെഎസ്പി എന്‍ സി രാജ് മോഹന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മുരിക്കടി ലയത്തില്‍ മാരിയപ്പനെയും ഭാര്യ ശശികലയെയുംരണ്ടു കുട്ടികളെയുമാണ് വര്‍ഷങ്ങളായി താമസിച്ചു വരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ച് പുറത്താക്കിയത്. പിന്നീട്  സി പി എം   പ്രചാരണ കമ്മിറ്റിയുടെ ബോര്‍ഡും കൊടിയും സ്ഥാപിച്ചു. മാരിയപ്പ്നു അനുകൂലമായ പീരുമേട്കോടതി  വിധി നില നില്‍ക്കെയാണ് ആക്രമണം.
മാരിയപ്പന്‍റെ അര്‍ദ്ധസഹോദരന്‍ മുത്തുവിന്‍റെ പേരിലാണ് വസ്തുവെന്ന്‍ പറഞ്ഞാണ് അക്രമം നടത്തിയത്. സ്കൂള്‍ അദ്ധ്യാപകനായ മുത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതം മാറി മുഹമ്മദ് സല്‍മാന്‍ എന്ന പേര് സ്വീകരിച്ചിരുന്നു.
മാരിയപ്പനെയും നിര്‍ബന്ധിച്ച്മതം മാറ്റി. എന്നാല്‍ മാരിയപ്പന്‍ മുസ്ലിം മതം ഉപേഷിച്ച് സ്വമതത്തിലേക്ക് മടങ്ങി.  ഏറെ നാളായി. മതം മാറാന്‍ സല്‍മാനും ഭാര്യയും നിര്‍ബന്ധിച്ചിരുന്നതായി മാരിയപ്പന്‍റെ ഭാര്യ ശശികല പറയുന്നു. തയ്യാറാക്കാതെവന്നതോടെ വീട്  ഉപേഷിക്കാന്‍ സമ്മര്‍ദ്ദമായി. തുടര്‍ന്നായിരുന്നു ആക്രമണം. പട്ടിക ജാതി വര്‍ഗ കമ്മീഷന്‍ ജില്ല  കലക്ടറോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട്  തേടിയിട്ടുണ്ട്.
സി പി എം  ആക്രമണം നടത്തിയ മത പരിവര്‍ത്തന സംഘങ്ങളെ തൃപ്തിപ്പെടുത്താനാണെന്ന ബി ജെ പി ആരോപിച്ചു. ജില്ല സെക്രട്ടറി ഷാജി നെല്ലിപ്പറന്പില്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റു  ചെയ്യാത്തതില്‍ പ്രതി ഷേധിച്ച് ബി ജെ പി  പീരുമേട് നിയോജകമണ്ഡലംകമ്മിറ്റികുമളി ടൌണില്‍ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് സി സന്തോഷ്‌ കുമാര്‍ നേതാക്കളായ കെ കുമാര്‍,  എ വി മുരളീധരന്‍ എന്നിവര്‍  പ്രകടനത്തിന് നേതൃത്വം നല്‍കി.