SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ജാര്‍ഖണ്ഡില്‍ മുണ്ടെ സര്‍ക്കാര്‍ രാജിവച്ചു
January 9, 2013, 2:05 am

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പ്രധാന സഖ്യകക്ഷിയായിരുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെയഎംഎം) പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ബിജെപി നേതൃത്വത്തിലുളള അര്‍ജുന്‍ മുണ്ടെ സര്‍ക്കാര്‍ രാജിവച്ചു. ജെഎംഎം കത്തു നല്‍കിയതിനു പിന്നാലെ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുന്ന മന്ത്രി സഭാ തീരുമാനം മുഖ്യമന്ത്രി ഗവണറെ അറിയിച്ചു. ഗവണര്‍ സയ്യിദ് അഹമ്മദിനു മുന്നില്‍ രണ്ടു വഴികളാണുളളത്. മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെയും ബിജെപിയും ആവശ്യപ്പെടുന്നതുപോലെ നിയമസഭ പിരിച്ചുവിട്ടു  തിരഞ്ഞെടുപ്പിന് സമ്മതം മൂളാം. അല്ലെങ്കില്‍ ബദല്‍ സര്‍ക്കാരിനുളള സാധ്യത ആരായാം. രാജിവച്ച മുണ്ടെയോടു കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജെഎംഎം പിന്തുണ പിന്‍വലിച്ചതോടെ മുണ്ടെയ്ക്കു രാജി മാത്രമായിരുന്നു പോംവഴി. അല്ലെങ്കില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മുന്നണി നേതൃത്വം ജെഎമ്മിനു കൈമാറുകയെന്ന മാര്‍ഗം സ്വീകരിക്കേണ്ടിയിരുന്നു. ഭരണം പാതിവഴിയില്‍ എത്തുമ്പോള്‍ അധികാരം കൈമാറുമെന്നു ജെഎംഎമ്മുമായി ധാരണയുണ്ടായിരുന്നില്ലെന്ന് ബിജെപി വക്താവ് പ്രകാശ് ജവഡേക്കര്‍ പറഞ്ഞു. വീണ്ടും തിരഞ്ഞെടുപ്പാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്. മറ്റൊരു സര്‍ക്കാരുണ്ടാക്കലോ രാഷ്ട്രപതി ഭരണമോ യുക്തമല്ല. തിരഞ്ഞെടുപ്പുണ്ടായാല്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതേ സമയം മന്ത്രി സഭാ നിര്‍ദേശം അനുസരിക്കേണ്ട ബാധ്യത ഗവണര്‍ക്കില്ലെന്നു പ്രവര്‍ത്തകസമിതി അംഗം ഷക്കീല്‍ അഹമ്മദ് പറഞ്ഞതില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടു വ്യക്തം. എങ്കിലും കാര്യങ്ങള്‍ വേണ്ട വിധം നിരീക്ഷിച്ചും സമയമെടുത്തും മാത്രമായിരിക്കും പാര്‍ട്ടി നിലപാടിലെത്തുക. ജാര്‍ഖണ്ഡിന്റെ ചുമതലയുളള ഷക്കീല്‍ അഹമ്മദ് പിസിസി മേധാവി പ്രദീപ് ബാല്‍മുച്ചു നിയമസഭ കക്ഷി നേതാവ് രാജീന്ദര്‍ സിങ് എന്നിവരെ ഹൈക്കമാന്‍ഡിന്റെ മനോഗതി ധരിപ്പിച്ചിട്ടുണ്ട്. പുറം പിന്തുണ നല്‍കി ജെഎംഎമ്മിനെ അധികാരത്തിലേറ്റുകയെന്ന സുരക്ഷിത മാര്‍ഗം കോണ്‍ഗ്രസ്സിനു പരീക്ഷിക്കാം. എന്നാല്‍ ഭരിക്കാന്‍ അവര്‍ക്കു കോണ്‍ഗ്രസ്സിന്റെ മാത്രം പിന്തുണ മതിയാവില്ല. 28 മാസത്തെ ഭരണത്തിനുശേഷമാണ് മുണ്ടെ സര്‍ക്കാര്‍ കളമൊഴിയിയുന്നത്.