SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വെനസ്വലേയില്‍ ഹ്യൂഗോ ഷാവേസ് നാളെ സത്യപ്രതിജ്ഞ ചെയ്യില്ല
January 9, 2013, 2:02 am

കരാക്കസ്: വെനസ്വലേയില്‍ മൂന്നാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹ്യൂഗോ ഷാവേസ് ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ നാളെ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹം ക്യൂബയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 11 നായിരുന്നു നാലാമത്തെ ശസ്ത്രക്രിയ. അതിനിടെ വെനസ്വേല പാര്‍ലമെന്റില്‍ സഭാ തലവനായി പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ വിശ്വസ്തന്‍ ഡിയസ്ഡാഡോ കാബെല്ലോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷാവേസിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ 30 ദിവസത്തിനകം വീണ്ടും തിരഞ്ഞെടുപ്പു വേണ്ടിവരും. കാവല്‍ മന്ത്രിസഭയ്ക്കു നേതൃത്വം നല്‍കുക സഭാ തലവന്‍ എന്ന നിലയില്‍ കാബെല്ലോ ആയിരിക്കും. വീണ്ടും തിരഞ്ഞെടുപ്പു വരികയാണെങ്കില്‍ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് മഡുറോ ആയിരിക്കും. പ്രസിഡന്റ് സ്ഥാനാര്‍ഥി, ഷാവേസ് മഡുറോ, കാബെല്ലോ എന്നിങ്ങനെയാണ് നിലവില്‍ വെനസ്വേല ഭരണകൂടത്തിലെ ശക്തരുടെ അധികാരശ്രേണി.