SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രാമാനുജാചാര്യയുടെ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നു
November 20, 2017, 6:59 am

രാമാനുജാചാര്യയുടെ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നു

ഹൈദരാബാദ്: ഹിന്ദു സമുദായത്തിലെ അനാചാരങ്ങൾക്ക് എതിരെ പോരാടിയ രാമാനുജാചാര്യയുടെ കൂറ്റൻ പ്രതിമ തെലുങ്കാനയിൽ സ്ഥാപിക്കുന്നു. ഏക്ത്യുടെ പ്രതിമ എന്ന വിശേഷത്തോടെ ഗുജറാത്തിൽ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാനുളള തയ്യാറെടുപ്പുകൾ തുടരുന്നതിനിടെയാണ്. ഹൈദ്രാബാദ് വിമാനത്താവളത്തിനടുത്താണ് രാമാനുജാചാര്യയുടെ 216 അടി ഉയരത്തിൽ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നത്.

മുചിന്റൽ ഗ്രാമത്തിൽ നാൽപ്പതേക്കറിലാണ് പ്രതിമ സ്ഥാപിക്കുക. ശ്രീ ത്രിദന്ദി ചിന്ന ജീയർസ്വാമി ആശ്രമത്തിന്റേതാണ് ഈ ഭൂമി അടുത്ത വർഷം മാർച്ചിൽ പ്രതിമയുടെ നിർമ്മാണം പൂർത്തിയാവുമെന്നാണ് കരുതുന്നത്. അനാഛാദനത്തിന് എത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിച്ചിട്ടുണ്ടെന്ന് ആശ്രമത്തിന്റെ വക്താവ് ദേബ്നാഥ സ്വാമി പറഞ്ഞു. പഞ്ചലോഹത്തിലാണ് പ്രതിമ നിർമ്മിക്കുന്നത് . ഇരിക്കുന്ന രീതിയിലുളള ലോകത്തിലെ വലിയ രണ്ടാമത്തെ പ്രതിമയാവും ഇത്. 302 അടി ഉയരമുളള ബാങ്കോക്കിലെ ബുദ്ധപ്രതിമയാണ് ഈ വിഭാഗത്തിൽ മുന്നിൽ. ചൈനയിലെ എയ് റോസൺ കോർപ്പറേഷനെയാണ് നിർമ്മാണച്ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ആയിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  

 
 

OTHER NEWS FROM THIS SECTION


ശബരിമല നടതുറന്നു ഇന്നലെ വൈകുന്നേരം പുതിയമേൽശാന്തി ചുമതലയേറ്റതോടെ മണ്ഡലകാലത്തിനുതുടക്കമായി. ഇന്നു രാവിലെ 3 മണിക്ക് മേൽശാന്തി നടതുറന്നതൊടെ ആയിരങൾ ഭഗവാനെ തൊഴുതു സായൂജ്യമടഞ്ഞു. വ്രതനുഷ്ഠാനത്തിന്റെയും സഹനതിന്റേയും ശരണം വിളികളൂടേയും 41 നാളൂകൾ കലിയുഗവരദവന്റെ അനുഗ്രഹാശിസുകൾ തേടി ഭക്തർ ശബരിമലയിലേക്ക് ഒഴുകിയെത്തും. കേന്ദ്രസേനയും, കേരളാപോലീസും സംയുക്തമായി ചേർന്നാണു സുരക്ഷാ ജോലികൾ ചെയ്യുന്നത്
ലോക കേരള സഭ -351 അംഗങൾ കേരളീയരുടെ പൊതുവേദിയായി ലോകകേരള സഭ രൂപീകരിക്കുന്നതിനും പ്രധമസമ്മേളനം 2018 ജനുവരി 12,13 തീയതികൽ തിരുവനന്തപുരത്ത് നടത്താൻ സർക്കാർ ഉത്തരവായി . ലോകകേരളസഭ കലാപരിധിയില്ലാതെ തുടരും 2 വർഷം കൂടുമ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്നിലൊന്നുപേർ സഭയിൽ നിന്നും വിരമിക്കും. തൽസ്ഥാനത്തേക്കു പുതിയ ആളുകളെ നാമനിർദ്ദേശം ചെയ്യും പൊതുതിരഞ്ഞെടുപ്പുകൾക്കു അനുസരിച്ച് സംസ്താന നിയമസഭയിലെ അംഗങളും രാജ്യസഭ, ലോകസഭ അംഗങളും മാറും 2 വർഷത്തിലൊരിക്കൽ സഭ ചേരും. സഭയുടെ നേതാവ് സംസ്താനമുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവും ആയിരിക്കും. ചീഫ് സെക്രട്ടറി ജനറലാകും. സ്പീക്കറുടെ അധ്യക്ഷതയിൽ സഭ നടപടികൾ നിയന്ത്രിക്കും ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരളനിയമസഭയിലെ മുഴുവൻ അംഗങളും കേരളത്തെപ്രധിനിധീകരിക്കുന്ന പാർലമെന്റംഗങളും കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിയും ഉൾപ്പെടെ 173 പേർ ഒഴികെയുള്ള അംഗങളെ തെരഞ്ഞെടുക്കാനുള്ള അധികാരം കേരളസർക്കരിനാണു . ഇന്ത്യൻ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രധിനിധീകരിച് 177 അംഗങളെ കേരളസർക്കാർ നാമനിർദ്ദേശം ചെയ്യും. ഇതിൽ 42 പേർ ഇന്ത്യയിലെ ഇതര സംസ്താനങളിൽ നിന്നും 100 പേർ പുറം രാജ്യങളിൽ നിന്നുമായിരിക്കും.
more news