SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പലസ്തീന്‍ ഇനി രാഷ്ട്രം
January 7, 2013, 3:40 am

ജറുസലം: ഒരു മാസം മുന്‍പു യുഎന്‍ പൊതുസഭയില്‍ ലഭിച്ച വമ്പന്‍ പിന്തുണയ്ക്കു പിന്നാലെ പലസ്തീന്‍ ഔദ്യോഗിക പേര് മാറ്റുന്നു. ഇതുവരെ പലസ്തീന്‍ അതോറിറ്റി എന്ന് അറിയപ്പെടുന്ന ഭരണകൂടം ഇനി പലസ്തീന്‍ രാഷ്ട്രം  (സ്റ്റേറ്റ് ഓഫ് പലസ്തീന്‍) എന്ന പേരു സ്വീകരിക്കും. ഔദ്യോഗിക രേഖകളിലെല്ലാം സ്റ്റേറ്റ് ഓഫ് പലസ്തീന്‍ എന്ന് പേര് ഉപയോഗിക്കാമെന്നു പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉത്തരവിട്ടു. യുഎന്‍ പൊതുസഭ അംഗത്വം ഇല്ലാത്ത നിരീക്ഷക രാഷ്ട്രം എന്ന പദവി 2012ല്‍ നവംബര്‍ 29നാണ് പലസ്തീന്‍ നേടിയത്. ഒന്‍പതിനെതിരെ 138 വോട്ട് നേടിയായിരുന്നു പലസ്തീന്റെ വിജയം. ഇത് യുഎസ്സിന്റെയും ഇസ്രയേലിന്റെയും വന്‍ നയതന്ത്രപരാജയമെന്നു വിലയിരുത്തപ്പെട്ടു.