SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഗര്‍ഭപാത്രത്തില്‍നിന്നേ കുഞ്ഞുങ്ങള്‍ ഭാഷ പഠിക്കുന്നതായി പഠനം
January 4, 2013, 3:53 am

ലണ്ടന്‍: അമ്മയുടെ ഗര്‍ഭപാത്രത്തില്‍വെച്ചുതന്നെ കുഞ്ഞുങ്ങള്‍ ഭാഷ പഠിച്ചുതുടങ്ങുന്നതായി പഠനം. ജനിക്കുന്നതിനുമുന്‍പുതന്നെ അവര്‍ക്ക് സ്വരാക്ഷരങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജനിച്ച് ഒരുമാസത്തിനുള്ളില്‍ ശബ്ദങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നായിരുന്നു മുന്‍ പഠനങ്ങള്‍. എന്നാല്‍, ഗര്‍ഭപാത്രത്തില്‍ കഴിയുന്ന അവസാനത്തെ പത്ത് ആഴ്ചകളില്‍ കുഞ്ഞുങ്ങള്‍ക്ക് ശബ്ദവും ഭാഷയും തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പസിഫിക് ലൂതറന്‍ സര്‍വകലാശാലയിലെ മനഃശാസ്ത്രജ്ഞ വിഭാഗം പ്രൊഫസര്‍ ക്രിസ്റ്റീന്‍ മൂണ്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. സ്വീഡും ഇംഗ്ളീഷും സംസാരിക്കുന്ന അമ്മമാര്‍ക്ക് ഉണ്ടായ 40 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.