SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഏകദിനത്തില്‍ കൊച്ചി തിരക്കിട്ട് ഒരുങ്ങുന്നു
January 9, 2013, 2:15 am

കൊച്ചി: അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ 15ന് നടക്കുന്ന രാജ്യാന്തര ഏകദിന ക്രിക്കറ്റ് മല്‍സരത്തിനുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഐപിഎല്ലിനായി നവീകരിച്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ശുചീകരണം, കളിക്കാര്‍ക്കുളള ഡ്രസിങ് റൂം ഒരുക്കല്‍ എന്നിവയാണ് ഇപ്പോള്‍ പ്രധാനമായും പുരോഗമിക്കുന്നത്. ഫ്ളഡ് ലൈറ്റ്, സീറ്റുകള്‍ ഡ്രെയ്നേജ് എന്നിവയെല്ലാം ഒന്നരവര്‍ഷം മുമ്പ് ഐപിഎല്ലിനായി പുതുക്കിയിരുന്നു. മല്‍സരത്തിനായി മൂന്നു പിച്ചുകളും പുറമെ ആറു പരിശീലന പിച്ചുകളും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നടക്കുന്ന ആദ്യ ഡേ- നൈറ്റ് ഏകദിന മല്‍സരമാണിത്.