SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ ഇന്റര്‍വ്യൂ വീണ്ടും മാറ്റി
November 9, 2012, 3:36 am

കണ്ണൂര്‍: സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ നിയമനത്തിനുളള ഇന്റര്‍വ്യൂ രണ്ടാം തവണയും മാറ്റി. സിന്‍ഡിക്കേറ്റ് അംഗം ഖാദര്‍ മാങ്ങാട് ടെലിഫോണ്‍ വിളിച്ചറിയിച്ച് ഇന്നലെ നടക്കേണ്ടിയിരിക്കുന്ന ഇന്റര്‍വ്യൂ മാറ്റിയത്. ഏപ്രലില്‍ 28 നായിരുന്നു ആദ്യം ഇന്റര്‍വ്യൂ നടത്താന്‍ നിശ്ചയിച്ചിരുന്നത്. അന്നും ഇന്റര്‍വ്യൂ മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നലെ പത്തിന് സര്‍വകലാശാല ആസ്ഥാനത്ത് നടത്താനിരുന്ന കൂടിക്കാഴ്ചയ്ക്ക് ഉദ്യോഗാര്‍ഥികള്‍ എത്തിയിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ മാറ്റിവെച്ചതായി ഇവരെ അറിയിക്കുകയായിരുന്നു. വൈസ്ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗം ഖാദര്‍ മങ്ങാട്, ഒരു വിദഗ്ധന്‍ എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. താന്‍ എത്തില്ലെന്നും ഇന്റര്‍വ്യൂ മാറ്റിവെക്കണമെന്നും ഖാദര്‍ മങ്ങാട് ഫോണ്‍ചെയത് ആവശ്യപ്പെടുകയായിരുന്നു. 2012 ജനുവരിയിലാണ് വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ.ജയിംസ് സ്ഥാന മൊഴിഞ്ഞത്. ഇദ്ദേഹം സ്ഥാനം ഒഴിയുന്നതിനുമുന്‍പ് തന്നെ ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ ജയിംസ് പോള്‍ പിരിഞ്ഞ് ഒരു വര്‍ഷമായിട്ടും നിയമന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വിദൂരവിഭാഗത്തില്‍ നിന്നാണ് കണ്ണൂര്‍ സര്‍വകലശാലയുടെ മുഖ്യ വരുമാനം. അതേ സമയം ഇന്റര്‍വ്യൂ നിര്‍ത്തിവെച്ചതിനെതിരേ കണ്ണൂര്‍ സര്‍വകലാശാല എംപ്ളോയിസ് യൂണിയന്‍ വി.സിയെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

 
 

OTHER NEWS FROM THIS SECTION


more news