SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കുല്‍ദീപ് നയ്യാര്‍ ആത്മകഥയിലെ വിവാദഭാഗങ്ങള്‍ തിരുത്തുന്നു
December 20, 2012, 3:04 am

പഞ്ചാബ്: വിഖ്യാത പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ കുല്‍ദീപ് നയ്യാര്‍ ‘ബിയോണ്ട് ദ ലൈന്‍സ്’ എന്ന ആത്മകഥയിലെ വിവാദഭാഗങ്ങളൊഴിവാക്കുന്നു. സിഖുകാരെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ അടുത്ത പതിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ദള്‍ ഖല്‍സ എന്ന സിഖുവിഭാഗത്തെയും ഓള്‍ ഇന്ത്യാ സിഖ് സ് റ്റുഡന്റ്സ് പ്രസിഡന്റ് അമ്രീക് സിങ്ങിനെയും കുറിച്ചുളള ഭാഗങ്ങളാണ് നയ്യാര്‍ ഒഴിവാക്കുന്നത്. പ്രസിദ്ധീകരിച്ച സമയത്തുതന്നെ വിവാദങ്ങള്‍ സൂചനയിട്ട പുസ്തകമാണിത്. 1984-ലെ ഓപ്പറേഷന്‍ ബ്ളൂസ് റ്റാറില്‍ കൊല്ലപ്പെട്ട സിഖ് വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രസിഡന്റ് അമ്രീക് സിങ് ഇന്റലിജന്‍സ് ബ്യൂറോയുടെ ഏജന്റായിരുന്നെന്ന് നയ്യാര്‍ ആത്മകഥയിലെഴുതിയിരുന്നു. അതേപോലെ ദള്‍ ഖല്‍സ എന്ന സിഖ്ഗ്രൂപ്പിന്റെ അകാലിദളിനെ തുരങ്കംവെക്കാന്‍ മുന്‍ പ്രസിഡന്റ് ഗ്യാനി സെയില്‍സിങ്ങിന്റെ അനുഗ്രഹം കിട്ടിയിരുന്നതായും പുസ്തകത്തിലുണ്ട്. കഴിഞ്ഞ ജൂലായ് മുതല്‍ ഇതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് പരിഹാരമായാണ് തിരുത്തല്‍ നടത്തുന്നത്.