SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എം.ജയചന്ദ്രനും ടി.എം.സൌന്ദര്‍രാജനും സ്വരലയ-കൈരളി പുരസ്കാരം
December 21, 2012, 3:34 am

തിരുവനന്തപുരം: 2012-ലെ സ്വരലയ-കൈരളി-യേശുദാസ് പുരസ്കാരം ഗായകന്‍ ടി.എം.സൌന്ദര്‍രാജനും ജനപ്രിയ സംഗീത പുരസ്കാരത്തിന് എം.ജയചന്ദ്രനും അര്‍ഹരായി. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുടങ്ങുന്നതാണ് പുരസ്കാരം. ആറു പതിറ്റാണ്ടായി തെന്നിന്ത്യന്‍ ചലച്ചിത്രഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഗായകന്‍ സൌന്ദര്‍രാജന് കലാകേരളത്തിന്റെ നവതിസമ്മാനമാണ് പുരസ്കാരം. ചെന്നൈയിലെ വസതിയില്‍ സംഗീതോപാസനയുമായി വിശ്രമത്തിലാണ് 90ലെത്തിയ സൌന്ദര്‍രാജന്‍. തിരുവനന്തപുരത്ത് ജനുവരിയില്‍ സംഘടിപ്പിക്കുന്ന ഗന്ധര്‍വസന്ധ്യയില്‍ യേശുദാസ് പുരസ്കാരങ്ങള്‍ സമ്മാനിക്കും.