SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സേനാനിയമങ്ങള്‍ക്ക് വര്‍ഷം തോറും വിജ്ഞാപനമിറക്കും
December 11, 2012, 3:52 am

തിരുവനന്തപുരം: സേനകളിലേക്കുളള നിയമനങ്ങള്‍ക്കും വിവിധ വകുപ്പുകളില്‍ തസ്തികമാറ്റം വഴിയുളള നിയമനങ്ങള്‍ക്കും വര്‍ഷം തോറും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സിയോഗം തീരുമാനിച്ചു. പോലീസ് എക്സൈസ്, ജയില്‍, വനം, ഫയര്‍ഫോഴ്സ്, തുടങ്ങിയ വകുപ്പുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ചാണ് ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍. സംസ്കൃതം ലക്ചര്‍ ഉള്‍പ്പെടെ 21 തസ്തികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു. വികലാംഗര്‍ക്കായുളള നിയമനത്തിലെ കുടിശ്ശിക നികത്തുന്നതിനുളള മൂന്ന് തസ്തികകളും പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടും. വികലാംഗര്‍ക്ക് കുടിശ്ശികയുളള വില്ലേജ്മാന്‍ നിയമനത്തിന് ഡിസംബര്‍ 31 നകം റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 14 ജില്ലകളിലായി 157 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഇതിനായി 500 പേരുടെ റാങ്ക്ലിസ്റ്റാണ് പ്രസിദ്ധികരിക്കുക. ലാസ്റ്റ് ഗ്രേഡ് തസ്തികയിലും വികാലംഗര്‍ക്കുളള കുടിശ്ശിക ഉടന്‍ നികത്തും. അങ്കണവാടി ഹെല്‍പ്പര്‍മാരില്‍ നിന്ന് ഐ.സി..സി.എസ് സൂപ്പര്‍ വൈസറായി തസ്തികമാറ്റം വഴിയുളള നിയമനത്തിന്റെ സംവരണം 40 ശതമാനമായി ഉയര്‍ത്തി. ഇപ്പോള്‍ ഇത് 29 ശതമാനമാണ്. എ.ടി.ഒ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് കെ.എസ്.ആര്‍.ടി.സി നടത്തിയ നിയമനം പി.എസ്.സി ക്രമീകരിച്ചു നല്‍കി. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ഡിസംബര്‍ 18ന് ആരംഭിക്കും. നിലവിലുളള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടണമെന്ന സര്‍ക്കാറിന്റെ ശുപാര്‍ശ തിങ്കളാഴ്ചത്തെ യോഗത്തില്‍ പരിഗണനയ്ക്ക് വന്നില്ല. 2013 ജൂണ്‍ 30നും അതിനുമുമ്പും അവസാനിക്കുന്ന ലിസ്റ്റുകള്‍ ഒരു വര്‍ഷത്തേക്ക് നീട്ടണമെന്നായിരുന്നു സര്‍ക്കാറിന്റെ ശുപാര്‍ശം. പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന മന്ത്രി സഭ ഈ ശുപാര്‍ശ ഉന്നയിച്ചത്.

 
 

OTHER NEWS FROM THIS SECTION


more news